"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കുവൈത്ത് സിറ്റി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി. ഗൾഫ് പര്യടനത്തിന്റെ ഭാഗമായി തിങ്കളാഴ്ച എത്തിയ മാക്രോണിനെ ഉന്നതതല പ്രതിനിധി സംഘം വിമാനത്താവളത്തിൽ സ്വീകരിച്ചു.

സന്ദർശന വേളയിൽ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം പ്രതിരോധം, ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലമാക്കുന്നത് സംബന്ധിച്ചും ഇരുനേതാക്കളും ചർച്ച ചെയ്യും. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സമുദ്ര സുരക്ഷയും ചർച്ചയിൽ ഉയർന്നുവരും.

കുവൈത്തിന് പുറമെ യുഎഇ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളും ഉൾപ്പെടുന്ന ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായാണ് ഫ്രഞ്ച് പ്രസിഡന്റ് കുവൈത്തിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സൗഹൃദം കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Get more updates from Pudukad News on Google