"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
നവരാത്രിയിലെ അപൂർവമായ അഞ്ച് ആചാരങ്ങൾ; നിറങ്ങൾ മുതൽ ബാർലി മുളപ്പിക്കൽ വരെ | Navaratri rituals in India   •  ‘ശ്രദ്ധ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ മാത്രം’: നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കാതെ ജെ.ഡി വാൻസ് | JD Vance   •  ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു, അഞ്ച് മണിക്കൂറോളം വൈകി | IndiGo flight bomb threat   •  ഇസ്രായേലിൽ സർപ്രൈസ് സന്ദർശനം നടത്തി പീറ്റ് ഹെഗ്സെത്ത്; നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്, ഇറാന് നേരെ ആക്രമണം ഉണ്ടാകുമോ ? | Pete Hegseth   •  വഖഫ് ബോർഡ് തർക്കത്തിൽ ഒടുവിൽ സമവായം: AP വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ തീരുമാനം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അംഗത്വമൊഴിയും | Kerala Waqf Board   •  

പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ രണ്ടാം പാദ അറ്റാദായം 5,532 കോടി രൂപ

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ 2026-27 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ അറ്റാദായം മുൻവർഷത്തെ സമാനപാദത്തിലെ 4,904 കോടി രൂപയിൽനിന്ന് 12.8 ശതമാനം വർധിച്ച് 5,532 കോടി രൂപയായി. ജൂലൈ–സെപ്റ്റംബർ പാദത്തിൽ ബാങ്കിൻ്റെ അറ്റപലിശ വരുമാനം 10.8 ശതമാനം ഉയർന്ന് 11,601 കോടി രൂപയായി.

പ്രവർത്തനലാഭം 4.2 ശതമാനം വർധിച്ച് 7,532 കോടി രൂപയിലെത്തി. മൊത്തം വരുമാനം 5.4 ശതമാനം വർധിച്ച് 38,185 കോടി രൂപയായി. 2026 സെപ്റ്റംബർ അവസാനത്തെ കണക്കനുസരിച്ച് ബാങ്കിൻ്റെ ആഗോള ബിസിനസ് 11.9 ശതമാനം വർധിച്ച് 31.18 ലക്ഷം കോടി രൂപയായി. ആഗോള നിക്ഷേപം 9.9 ശതമാനം ഉയർന്ന് 17.77 ലക്ഷം കോടി രൂപയും വായ്പകൾ 14.7 ശതമാനം വർധിച്ച് 13.41 ലക്ഷം കോടി രൂപയുമായി.

മൊത്ത നിഷ്‌ക്രിയ ആസ്‌തി അനുപാതം മുൻവർഷത്തെ 3.45 ശതമാനത്തിൽനിന്ന് 2.55 ശതമാനമായി കുറഞ്ഞു.അറ്റ നിഷ്‌ക്രിയ ആസ്‌തി അനുപാതം 0.36 ശതമാനത്തിൽനിന്ന് 0.25 ശതമാനമായി മെച്ചപ്പെട്ടു. എംഎസ്എംഇ വായ്പകളിൽ 19.8 ശതമാനവും കാർഷിക മുൻഗണനാ മേഖലയിലെ വായ്‌പകളിൽ 18.1 ശതമാനവും വളർച്ച രേഖപ്പെടുത്തി. ഡിജിറ്റൽ ഇടപാടുകൾ 31 ശതമാനം വർധിച്ച് 408 കോടിയായി. ബാങ്കിൻ്റെ ആകെ ഇടപാടുകളുടെ 95.7 ശതമാനവും ഡിജിറ്റൽ വഴിയായിരുന്നു.

Get more updates from Pudukad News on Google