"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
നവരാത്രിയിലെ അപൂർവമായ അഞ്ച് ആചാരങ്ങൾ; നിറങ്ങൾ മുതൽ ബാർലി മുളപ്പിക്കൽ വരെ | Navaratri rituals in India   •  ‘ശ്രദ്ധ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ മാത്രം’: നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കാതെ ജെ.ഡി വാൻസ് | JD Vance   •  ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു, അഞ്ച് മണിക്കൂറോളം വൈകി | IndiGo flight bomb threat   •  ഇസ്രായേലിൽ സർപ്രൈസ് സന്ദർശനം നടത്തി പീറ്റ് ഹെഗ്സെത്ത്; നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്, ഇറാന് നേരെ ആക്രമണം ഉണ്ടാകുമോ ? | Pete Hegseth   •  വഖഫ് ബോർഡ് തർക്കത്തിൽ ഒടുവിൽ സമവായം: AP വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ തീരുമാനം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അംഗത്വമൊഴിയും | Kerala Waqf Board   •  

കോൺഗ്രസിൽ പരസ്യപ്രസ്താവനകൾക്ക് കർശന വിലക്ക്. മാസപ്പടി കേസില്‍ സര്‍ക്കാരിന്റേത് ആലോചിച്ചെടുത്ത പക്വതയാര്‍ന്ന തീരുമാനം. നേതാക്കൾ പാർട്ടിക്ക് തലവേദന ഉണ്ടാക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. അച്ചടക്ക ലംഘനം ഉണ്ടായാൽ കർശന നടപടിയെന്നും മുന്നറിയിപ്പ്

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കിടയിലെ പരസ്യപ്രതികരണങ്ങൾക്കും വിവാദങ്ങൾക്കും കടുത്ത നിയന്ത്രണമേർപ്പെടുത്തി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്.

നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യപ്രസ്താവനകൾ നടത്തി പാർട്ടിക്ക് അവമതിപ്പും തലവേദനയും ഉണ്ടാക്കരുതെന്നും നേതാക്കളുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങൾ പരിധിവിട്ടതുകൊണ്ടാണ് പരസ്യമായി വിലക്ക് ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിലക്ക് പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള നേതാക്കൾക്കും ഒരുപോലെ ബാധകമാണ്.

അഭിപ്രായങ്ങളും വിയോജിപ്പുകളും ഉന്നയിക്കേണ്ടത് പാർട്ടി വേദികളിലാണ്. പരസ്യ പ്രസ്താവനകൾ നടത്തുന്ന രീതി തുടരാൻ അനുവദിക്കില്ലെന്നും അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ പാർട്ടിതലത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പാർട്ടിയും സർക്കാരും കൈക്കൊള്ളുന്ന പൊതുതീരുമാനങ്ങൾ അംഗീകരിച്ച് മുന്നോട്ടുപോകാൻ എല്ലാ നേതാക്കളും പ്രവർത്തകരും ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സി.എം.ആർ.എൽ മാസപ്പടി കേസിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് ആലോചിച്ചെടുത്ത പക്വതയാർന്ന നിലപാടാണ്. കേസ് ഇല്ലാതാക്കാനല്ല സർക്കാർ ശ്രമിച്ചത്. ഈ വിഷയത്തിൽ യഥാർത്ഥത്തിൽ പ്രതിരോധത്തിലായത് സി.പി.എം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കാര്യങ്ങൾ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നും വിഷയം തന്നെയും അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവുകൾ ഉൾപ്പെടെ പരിശോധിച്ച് നിയമപരമായ സുചിന്തിത തീരുമാനമാണ് സർക്കാർ കൈക്കൊണ്ടതെന്നും സണ്ണി ജോസഫ് പറഞ്ഞു.

സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് പരസ്യമായി രംഗത്തെത്തിയ അടൂർ പ്രകാശിന്റെ പരാമർശങ്ങൾക്ക് മറുപടി നൽകാനില്ലെന്നും വിവാദങ്ങളിൽനിന്ന് എല്ലാവരും ഒഴിഞ്ഞുനിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Get more updates from Pudukad News on Google