"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
കേളി ‘പ്രതീക്ഷ’ പുരസ്‌കാരം; പാലക്കാട് ജില്ലയിൽ വിതരണം ചെയ്തു   •  തൃശ്ശൂരിലെ ബാറിന് മുന്നിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം, പ്രതി ബെം​ഗളൂരുവിൽ പിടിയിൽ; കാപ്പാ ഉൾപ്പെടെ 25-ഓളം ക്രിമിനൽക്കേസുകൾ. അറസ്റ്റിലായത് ആല്‍ത്തറയിലുള്ള ദേവാസുര ബാറിന്റെ മുന്നിൽവെച്ച് വടക്കേക്കാട് കോതോട്ട് വിഷ്ണു യാദവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാംപ്രതി   •  വിമൻസ് സോഫ്റ്റ്‌ബോൾ ഏഷ്യ കപ്പിൽ പങ്കെടുത്ത് തിരികെ എത്തിയ ഇന്ത്യൻ ടീം അംഗം ശ്രീപാർവ്വതി കെ. അനീഷിന് സ്വീകരണം നൽകി   •  ടെഹ്റാനിൽ പെസെഷ്കിയൻ – ലാവ്‌റോവ് ചർച്ച: “അമേരിക്കൻ നയങ്ങളും സൈനിക സാന്നിധ്യവുമാണ് പ്രാദേശിക തർക്കങ്ങൾ ഉണ്ടാക്കുന്നത്; പരിഹാരം ചർച്ചകൾ, വിദേശ ഇടപെടലുകളല്ലാ”   •  ഡൽഹിയിൽ പ്രഭാതങ്ങളിൽ വായുമലിനീകരണം അതീവ രൂക്ഷം; എക്യൂഐ 200 കടന്ന് കുതിക്കുന്നു, വായുനിലവാരം തകരാൻ കാരണം ‘ടെമ്പറേച്ചർ ഇൻവേർഷൻ’ എന്ന് വിലയിരുത്തൽ   •  

ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫിന് നേരെയുള്ള വധശ്രമം; കാറിന് നേരെ വെടിവെപ്പ് നടന്നത് ഫുട്‌ബോള്‍ കളിക്കിടെ ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം

October 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മുംബൈ: ഒക്ടോബര്‍ 11-ലെ ഞായറാഴ്ച പതിവ് ഫുട്‌ബോള്‍ മത്സരത്തിന് നടന്‍ ടൈഗര്‍ ഷ്രോഫ് എത്താതിരുന്നതാണ് ആദ്യത്തെ ആക്രമണ നീക്കത്തില്‍ നിന്ന് അക്രമികളെ പിന്തിരിപ്പിച്ചതെന്ന് മുംബൈ പോലീസ് സംശയിക്കുന്നു. 


എന്നാല്‍ തൊട്ടടുത്ത ആഴ്ച, ഒക്ടോബര്‍ 18-ന് അതേ മൈതാനത്തേക്ക് തിരിച്ചെത്തിയ മൂന്നംഗ സംഘം കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന നടന്റെ ബി.എം.ഡബ്ല്യു കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.


കേസിലെ പ്രതികളായ റെഹാന്‍, ഫൂല്‍ സിംഗ്, ഋതിക് കുമാര്‍ എന്നിവര്‍ ഒക്ടോബര്‍ 11-ന് ജൂഹുവിലെ പുഷ്പ നര്‍സീ പാര്‍ക്കിലെത്തി ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

എന്നാല്‍ അന്ന് ടൈഗര്‍ ഷ്രോഫ് എത്താതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 


തുടര്‍ന്ന് ഒക്ടോബര്‍ 18-ന് വൈകുന്നേരം 4.30 മുതല്‍ പ്രതികള്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ കവാടത്തിന് ചുറ്റും സംശയാസ്പദമായ രീതിയില്‍ കറങ്ങിനടക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. 


പതിവുപോലെ വൈകുന്നേരം 5 മണിക്കും 7 മണിക്കും ഇടയിലുള്ള സമയത്ത് ഫുട്‌ബോള്‍ കളി കഴിഞ്ഞ് വൈകുന്നേരം 7 മണിയോടെ കാറില്‍ മടങ്ങുകയായിരുന്ന നടന് നേരെ പ്രതികളില്‍ രണ്ടുപേര്‍ കാറിന്റെ മുന്നില്‍ നിന്നും ഇടത് വശത്ത് നിന്നും വെടിയുതിര്‍ക്കുകയായിരുന്നു.

 

Get more updates from Pudukad News on Google