"> Skip to content
Sample Header Banner
October 21, 2026
⌕
Breaking

സി.ജെ.പി നേതാക്കൾ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി കെ. അണ്ണാമലൈ. യുവാക്കൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കേന്ദ്രസർക്കാർ വ്യക്തമായ മറുപടി നൽകണം. ഡൽഹിയിലെ പോലീസ് നടപടിയോട് കടുത്ത വിയോജിപ്പെന്നും അണ്ണാമലൈ

October 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ചെന്നൈ: സി.ജെ.പി നേതാക്കൾക്കെതിരായ പോലീസ് നടപടികളിലും അവർ പൊതുമധ്യത്തിൽ ഉന്നയിക്കുന്ന കാതലായ വിഷയങ്ങളിലും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് മുൻ ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ രംഗത്ത്. 

സി.ജെ.പി നേതാക്കൾ ജനങ്ങൾക്ക് മുന്നിൽ ഉന്നയിക്കുന്ന ന്യായമായ ചോദ്യങ്ങളെ താൻ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പരസ്യമായി വ്യക്തമാക്കി.

സി.ജെ.പി നേതാക്കൾ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങളിൽ കേന്ദ്രസർക്കാർ വ്യക്തവും തൃപ്തികരവുമായ മറുപടി നൽകേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, പ്രതിഷേധങ്ങൾക്കും പ്രതികരണങ്ങൾക്കുമിടെ സി.ജെ.പി നേതാക്കൾക്കെതിരെ പോലീസ് സ്വീകരിച്ച കർശന നടപടികളോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്നും അണ്ണാമലൈ തുറന്നടിച്ചു. 

ബി.ജെ.പി വിട്ടതിന് ശേഷമുള്ള അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ നിലപാടുകളും കേന്ദ്ര നിലപാടുകളോടുള്ള വിയോജിപ്പും തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്.

Get more updates from Pudukad News on Google