"> Skip to content
Sample Header Banner
October 21, 2026
⌕
Breaking

പള്ളിയിൽ വെച്ച് അനുചിതമായി പെരുമാറിയെന്ന് ആരോപിച്ച് ബംഗ്ലാദേശ് സ്വദേശിനിയുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. വാർത്തയറിഞ്ഞത് മറ്റുള്ളവരിലൂടെയെന്ന് കണ്ണീരോടെ കുടുംബം. മകൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. കള്ളക്കേസിൽ കുടുക്കിയതെന്ന് പിതാവ്

October 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

റിയാദ്: മക്കയിലെ പള്ളിക്കുള്ളിൽ വെച്ച് മതപരമായ മര്യാദകൾ ലംഘിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ ചെയ്തെന്ന കേസിൽ ബംഗ്ലാദേശ് സ്വദേശിനിയായ സിതി അക്തർ എന്ന യുവതിയുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കിയതിൽ പ്രതിഷേധം.

ഒക്ടോബർ 14-ന് ഒരു സ്ത്രീയും പുരുഷനുമടക്കം രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ മക്കയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

എന്നാൽ, സ്വന്തം മകൾക്ക് വധശിക്ഷ നൽകിയെന്ന വിവരം തങ്ങൾക്ക് ഇതുവരെ എംബസിയിൽ നിന്നോ സൗദി അധികൃതരിൽ നിന്നോ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതിയുടെ കുടുംബം രംഗത്തെത്തി.

നാല് വർഷം മുൻപ് ലക്ഷങ്ങൾ കടം വാങ്ങിയാണ് സിതിയെ സൗദിയിലേക്ക് വീട്ടുജോലിക്കായി അയച്ചതെന്ന് പിതാവ് ഫസൽ പറഞ്ഞു. ആദ്യത്തെ അഞ്ച് മാസം കൃത്യമായി നാട്ടിലേക്ക് പണം അയച്ചിരുന്നെങ്കിലും,

തുടർന്ന് ജോലിസ്ഥലത്തെ മറ്റ് വനിതാ തൊഴിലാളികളുമായുണ്ടായ തർക്കത്തെത്തുടർന്ന് തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കുകയായിരുന്നുവെന്ന് മകൾ ഫോണിൽ അറിയിച്ചിരുന്നു. 

പിന്നീട് ഒരു വർഷത്തോളം ബന്ധപ്പെടാൻ സാധിക്കാതിരുന്ന സിതി, മാസത്തിലൊരിക്കൽ ജയിലിൽ നിന്ന് കുടുംബത്തെ വിളിക്കാറുണ്ടായിരുന്നു.

വധശിക്ഷ നടപ്പാക്കുന്നതിന് വെറും 15 ദിവസം മുൻപ് വീട്ടിലേക്ക് വിളിച്ചപ്പോഴും രണ്ട് മാസത്തിനകം തനിക്ക് മോചനം ലഭിക്കുമെന്നാണ് സിതി പറഞ്ഞിരുന്നതെന്നും വധശിക്ഷാ വിധിയെക്കുറിച്ച് യാതൊരു വിവരവും പറഞ്ഞിരുന്നില്ലെന്നും മാതാപിതാക്കൾ കണ്ണീരോടെ വ്യക്തമാക്കുന്നു. 

മകൾ മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്നതിൽ ഔദ്യോഗികമായി യാതൊരു വിവരവും ലഭിക്കാതെ കടുത്ത മാനസിക വിഷമത്തിലാണ് ഈ നിർദ്ധന കുടുംബം.

 

 

Get more updates from Pudukad News on Google