ട്വൻ്റി 20 പാർട്ടി പെരുമ്പാവൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി

Current: മലയാളം

പെരുമ്പാവൂർ: ട്വൻ്റി20 പാർട്ടി പെരുമ്പാവൂർ നിയോജക മണ്ഡലം കൺവെൻഷൻ പാർട്ടി മധ്യമേഖല വൈസ് പ്രസിഡൻ്റ് അഡ്വ. ചാർളി പോൾ ഉദ്ഘാടനo ചെയ്തു.
പാർട്ടി ഓഫീസിൽ ചേർന്ന സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് ജിബി പാത്തിക്കൽ അധ്യക്ഷത വഹിച്ചു.
പെരുമ്പാവൂർ മണ്ഡലം പ്രസിഡൻ്റ് ജോയി തോപ്പിലാൻ, കുറുപ്പംപടി മണ്ഡലം പ്രസിഡൻ്റ് കെ.എ. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിബി ഏലിയാസ്, പഞ്ചായത്ത് മെമ്പർമാരായ ലക്ഷ്മി രെജി, മേഴ്സി ജോയ്, ജോബിനാ മോൾ, ജിഷ ടോമി, മുൻ ബ്ലോക്ക് മെമ്പർ അശ്വതി രാജ്മോഹൻ എന്നിവർ പ്രസംഗിച്ചു.
35 വർഷത്തോളമായി റീ ടാർ ചെയ്യാതെ കിടക്കുന്ന കീഴില്ലം- കുറുപ്പംപടി റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പഞ്ചായത്ത്, വാർഡ് തല കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുവാനും മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്താനും യോഗം തീരുമാനിച്ചു.






