"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
സിംബാബ്‌വെയ്‌ക്കെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വികാരാധീനയായി ഹർമൻപ്രീത് കൗർ | Harmanpreet Kaur   •  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹി വിമാനത്താവളത്തിൽ 3 മണിക്കൂറോളം തടഞ്ഞുവച്ചു: 50,000 രൂപ പിഴയീടാക്കിയെന്ന് AAP | Punjab CM   •  സംസ്ഥാനത്ത് ശക്തമായ മഴ തുടരും: ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത | Kerala Heavy Rain   •  യുറേനിയമടക്കം ആണവ സാമഗ്രികൾ നീക്കില്ല: അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ | Iran Nuclear Program   •  മാസപ്പടി കേസ്: പിണറായിയുടേതടക്കം അപ്പീലുകളിൽ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചിൽ ഇന്ന് വാദം തുടങ്ങും, നിർണ്ണായകം | Supreme Court   •  

അയര്‍ലണ്ടില്‍ കാര്‍ ഇന്‍ഷുറന്‍സ് ചെലവ് ഉയരുന്നു

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഡബ്ലിന്‍: വാഹനങ്ങളുടെ കേടുപാടുകള്‍ക്കുള്ള നഷ്ടപരിഹാരച്ചെലവ് വര്‍ധിച്ചതോടെ അയര്‍ലണ്ടില്‍ കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വീണ്ടും ഉയര്‍ന്നു. 2025ല്‍ ശരാശരി വാര്‍ഷിക പ്രീമിയം നാലുശതമാനം വര്‍ധിച്ച് 655 യൂറോയിലെത്തി. സെന്‍ട്രല്‍ ബാങ്കിന്റെ നാഷനല്‍ ക്ലെയിംസ് ഇന്‍ഫര്‍മേഷന്‍ ഡേറ്റാബേസ് അടിസ്ഥാനമാക്കിയുള്ള സ്വകാര്യ വാഹന ഇന്‍ഷുറന്‍സ് റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.

വര്‍ഷത്തെ മൊത്തം കണക്കില്‍ വര്‍ധനയുണ്ടെങ്കിലും അവസാനപാദത്തില്‍ പ്രീമിയം കുറയുന്ന പ്രവണത പ്രകടമായത് ആശ്വാസമായി. ആദ്യ ആറുമാസത്തെ അപേക്ഷിച്ച് രണ്ടാം പകുതിയില്‍ ശരാശരി പ്രീമിയം 0.4 ശതമാനം കുറഞ്ഞു.

മൂന്നുവര്‍ഷത്തിനിടെ 16 ശതമാനം വര്‍ധന

2017ല്‍ ശരാശരി പ്രീമിയം 721 യൂറോ എന്ന ഉയര്‍ന്ന നിലയിലെത്തിയിരുന്നു. പിന്നീട് കുറഞ്ഞ് 2022ല്‍ 557 യൂറോയിലെത്തി. എന്നാല്‍ അതിനുശേഷം വീണ്ടും ഉയരുകയായിരുന്നു. 2022 മുതല്‍ 2025 വരെയുള്ള കാലയളവില്‍ വര്‍ധന 16 ശതമാനമാണ്.

വ്യക്തിപരിക്കുകള്‍ക്കുള്ള നഷ്ടപരിഹാരച്ചെലവ് കുറഞ്ഞിട്ടും വാഹനങ്ങളുടെ കേടുപാടുകളുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ വര്‍ധിക്കുന്നത് മൊത്തം ചെലവ് ഉയര്‍ത്തുന്നതായി സെന്‍ട്രല്‍ ബാങ്ക് ചൂണ്ടിക്കാട്ടി. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഒരു പോളിസിയുമായി ബന്ധപ്പെട്ട ശരാശരി ക്ലെയിം ചെലവ് കഴിഞ്ഞവര്‍ഷം 10 ശതമാനം വര്‍ധിച്ച് 424 യൂറോയായി.

വാഹന അറ്റകുറ്റപ്പണിക്ക് ചെലവേറുന്നു

വാഹനങ്ങളുടെ കേടുപാടുകള്‍ക്കുള്ള ക്ലെയിം ചെലവ് ഒരു പോളിസിക്ക് ശരാശരി 197 യൂറോയിലെത്തി. ഡേറ്റാബേസില്‍ ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഒരു വാഹനനാശ ക്ലെയിം തീര്‍പ്പാക്കുന്നതിനുള്ള ശരാശരി ചെലവ് രണ്ടുശതമാനം വര്‍ധിച്ച് 3,024 യൂറോയായി. 2015-2019 കാലയളവിലെ ശരാശരിയെക്കാള്‍ 96 ശതമാനം കൂടുതലാണിത്.

വാഹന അറ്റകുറ്റപ്പണി, സ്‌പെയര്‍ പാര്‍ട്‌സ്, മറ്റ് സാമഗ്രികള്‍ എന്നിവയുടെ വിലവര്‍ധനയും വിതരണശൃംഖലയിലെ പ്രതിസന്ധികളും ചെലവ് ഉയര്‍ത്തുന്നതായി ഇന്‍ഷുറന്‍സ് കമ്പനികളുടെ സംഘടനയായ ഇന്‍ഷുറന്‍സ് അയര്‍ലന്‍ഡ് വ്യക്തമാക്കി.

ലഭിക്കുന്ന പ്രീമിയത്തിന്റെ ഏകദേശം 60 ശതമാനമാണ് കമ്പനികള്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ ചെലവിടുന്നത്. വാഹനനാശവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനാണ് പ്രീമിയത്തിന്റെ 32 ശതമാനം പോകുന്നത്.

പരിക്കുകളുടെ നഷ്ടപരിഹാരത്തില്‍ കുറവ്

വ്യക്തിപരിക്കുകള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍ണയിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളുടെ ഫലം കണക്കുകളില്‍ വ്യക്തമാണെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. 2019നെ അപേക്ഷിച്ച് ശരാശരി നഷ്ടപരിഹാരത്തുക 13 ശതമാനവും ക്ലെയിമുകളുടെ എണ്ണം 20 ശതമാനവും കുറഞ്ഞു.

കോടതികളും ഇന്‍ജുറീസ് റെസല്യൂഷന്‍ ബോര്‍ഡും നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് ഈ മാറ്റത്തിന് സഹായിച്ചത്. പരിക്കുകളുമായി ബന്ധപ്പെട്ട ക്ലെയിമുകളും ശരാശരി നഷ്ടപരിഹാരവും കുറയുന്നത് വിപണി സ്ഥിരത കൈവരിക്കാന്‍ സഹായിക്കുന്നതായി സെന്‍ട്രല്‍ ബാങ്കിന്റെ ഇന്‍ഷുറന്‍സ് ഡയറക്ടര്‍ ഷോന കന്നിങ്ഹാം പറഞ്ഞു.

നഷ്ടപരിഹാരത്തേക്കാള്‍ ഉയര്‍ന്ന് നിയമച്ചെലവ്

റിപ്പോര്‍ട്ടില്‍ ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തല്‍ കോടതിവഴി തീര്‍പ്പാക്കുന്ന കേസുകളിലെ നിയമച്ചെലവാണ്. മൊത്തം തീര്‍പ്പാക്കല്‍ച്ചെലവ് ഒരുലക്ഷം യൂറോയില്‍ താഴെയുള്ള വാഹനാപകട പരിക്ക് ക്ലെയിമുകളില്‍ ശരാശരി നഷ്ടപരിഹാരം 19,600 യൂറോയായപ്പോള്‍ നിയമച്ചെലവ് 19,902 യൂറോ ആയിരുന്നു.

അതേ ചെലവുവിഭാഗത്തില്‍ ഇന്‍ജുറീസ് റെസല്യൂഷന്‍ ബോര്‍ഡ് വഴി തീര്‍പ്പാക്കിയ ക്ലെയിമുകളുടെ ശരാശരി നഷ്ടപരിഹാരം 19,734 യൂറോയും നിയമച്ചെലവ് വെറും 791 യൂറോയും ആയിരുന്നു.

നഷ്ടപരിഹാരത്തുക ഏതാണ്ട് ഒരുപോലെയായിരിക്കെ കോടതിവഴിയുള്ള നടപടികളുടെ ചെലവ് കുത്തനെ ഉയരുന്നത് പരിഹരിക്കണമെന്ന് അലയന്‍സ് ഫോര്‍ ഇന്‍ഷുറന്‍സ് റിഫോം ആവശ്യപ്പെട്ടു. അനുയോജ്യമായ കൂടുതല്‍ ക്ലെയിമുകള്‍ ബോര്‍ഡ് വഴി തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സംഘടനയുടെ ബോര്‍ഡ് അംഗം ട്രേസി ഷെറിഡന്‍ പറഞ്ഞു.

നിരക്ക് കുറയുമെന്ന പ്രതീക്ഷയില്‍ ഉപഭോക്താക്കള്‍

2025ന്റെ രണ്ടാം പകുതിയില്‍ തുടങ്ങിയ പ്രീമിയം കുറയുന്ന പ്രവണത 2026ലും തുടരുന്നതായി ഇന്‍ഷുറന്‍സ് അയര്‍ലന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് മൊയാ മര്‍ഡോക്ക് പറഞ്ഞു. ഇന്‍ഷുറന്‍സ് പരിഷ്‌കാരങ്ങളുടെ നേട്ടം ഉപഭോക്താക്കളിലേക്ക് എത്തുന്നതിന്റെ സൂചനയാണിതെന്നും അവര്‍ അവകാശപ്പെട്ടു.

അതേസമയം, വാര്‍ഷിക പ്രീമിയത്തില്‍ വീണ്ടും നാലുശതമാനം വര്‍ധനയുണ്ടായത് നിരാശാജനകമാണെന്ന് അലയന്‍സ് ഫോര്‍ ഇന്‍ഷുറന്‍സ് റിഫോം പ്രതികരിച്ചു. സമീപകാല നിരക്കുകുറവും വാഹന അറ്റകുറ്റപ്പണിച്ചെലവിലെ വര്‍ധനയുടെ വേഗം കുറഞ്ഞതും സംഘടന സ്വാഗതം ചെയ്തു.

Get more updates from Pudukad News on Google