"> Skip to content
Sample Header Banner
October 21, 2026
⌕
Breaking

സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകര്‍ന്നുനല്‍കുന്നതിനായി കുറഞ്ഞ ചെലവില്‍ പ്രത്യേക വിനോദയാത്രാ പാക്കേജുമായി കെഎസ്ആര്‍ടിസി. ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം, കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് ‘വിജ്ഞാന ദര്‍ശിനി’ എന്ന പേരില്‍ പുതിയ വിനോദയാത്രാ പദ്ധതി നടപ്പിലാക്കുന്നത്

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകര്‍ന്നുനല്‍കുന്നതിനായി കുറഞ്ഞ ചെലവില്‍ പ്രത്യേക വിനോദയാത്രാ പാക്കേജുമായി കെഎസ്ആര്‍ടിസി.


ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം, കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് ‘വിജ്ഞാന ദര്‍ശിനി’ എന്ന പേരില്‍ പുതിയ വിനോദയാത്രാ പദ്ധതി നടപ്പിലാക്കുന്നത്. 


സാംസ്‌കാരിക സ്ഥാപനങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍, ഫാക്ടറികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിച്ച് വിനോദത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനവും പ്രായോഗിക അറിവും പകര്‍ന്നുനല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കും സമീപപ്രദേശങ്ങളിലെ ആകര്‍ഷണീയ കേന്ദ്രങ്ങളിലേക്കുമായി വിവിധ യാത്രാ പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. 


മറ്റ് ജില്ലകളിലും ‘വിജ്ഞാന ദര്‍ശിനി’ പാക്കേജ് നടപ്പിലാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകതകള്‍ക്കനുസരിച്ച് ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.


തിരുവനന്തപുരം ജില്ലയില്‍ കാപ്പുകാട് ആനവളര്‍ത്തല്‍ കേന്ദ്രം, നെയ്യാര്‍ ഡാം, പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, വിതുരയിലെ ജേഴ്‌സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. 


പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക കെഎസ്ആര്‍ടിസി ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക ബസുകളില്‍ 36 വിദ്യാര്‍ഥികള്‍ക്ക് ഒരേസമയം യാത്ര ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്.


വിദ്യാര്‍ഥികളുടെ പഠനാനുഭവങ്ങള്‍ വിപുലീകരിക്കുക, പ്രകൃതിയെയും ശാസ്ത്രത്തെയും ചരിത്രത്തെയും അടുത്തറിയാന്‍ അവസരമൊരുക്കുക, പാഠപുസ്തകങ്ങളിലെ അറിവുകള്‍ക്ക് പ്രായോഗിക അനുഭവങ്ങളിലൂടെ കൂടുതല്‍ വ്യക്തത നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് ‘വിജ്ഞാന ദര്‍ശിനി’ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസവും വിനോദവും സമന്വയിപ്പിക്കുന്ന യാത്രകള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും.


വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യത്തിനും ആവശ്യകതകള്‍ക്കും അനുസരിച്ച് യാത്രകള്‍ ക്രമീകരിക്കുന്നതിനും പാക്കേജുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും അതത് ജില്ലകളിലെ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുടെ ബന്ധപ്പെടേണ്ട നമ്പറുകള്‍:

തിരുവനന്തപുരം നോര്‍ത്ത് 9188619378

തിരുവനന്തപുരം സൗത്ത് 9188938522

കൊല്ലം 9188938523

പത്തനംതിട്ട 9188938524

ആലപ്പുഴ 9188938525

കോട്ടയം 9188938526

ഇടുക്കി 9188938527

എറണാകുളം 9188938528

തൃശ്ശൂര്‍ 9188938529

പാലക്കാട് 9188938530

മലപ്പുറം 9188938531

കോഴിക്കോട് 9188938532

വയനാട് 9188938533

കണ്ണൂര്‍ & കാസര്‍കോട് 9188938534

വിദ്യാഭ്യാസവും വിനോദവും കൈകോര്‍ക്കുന്ന ‘വിജ്ഞാന ദര്‍ശിനി’യിലൂടെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായി പുതിയ അനുഭവങ്ങളും അറിവുകളും നേടുന്നതിനുള്ള അവസരമാണ് കെഎസ്ആര്‍ടിസി ഒരുക്കുന്നത്.

Get more updates from Pudukad News on Google