"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
സി.ജെ.പി നേതാക്കൾക്കെതിരായ രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന് കൈമാറി ഡൽഹി പോലീസ് | Delhi Police Crime Branch Transfer   •  കിഫ്‌ബിയുടെ കടമെടുപ്പ് സർക്കാരിനെ ബാധിക്കുന്നു, സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും: ധനവകുപ്പ് എതിർപ്പ് അറിയിച്ചതായി രേഖകൾ | KIIFB Borrowings   •  ടൈഗർ ഷ്രോഫ് വെടിവെപ്പ് കേസ്: കോട്ടയിൽ നിന്ന് മുംബൈയിലേക്ക് പ്രതികളെ എത്തിച്ച് പോലീസ്; സാഹസിക നീക്കം | Tiger Shroff Firing Case   •  ചൈനയിൽ 12-ാം നിലയിലെ ഗ്രില്ലിൽ 3 വയസുകാരിയുടെ തല കുടുങ്ങി: അത്ഭുതകരമായി രക്ഷപ്പെടുത്തി അയൽവാസികളും സുരക്ഷാ ജീവനക്കാരും | China Toddler Rescued   •  പ്രവാസികൾക്കും പ്രവാസം മതിയാക്കിയവർക്കും വേണ്ടി പുതിയ കൂട്ടായ്മ നിലവിൽ വന്നു; “റീച്ച് പ്രവാസി വെൽഫെയർ സൊസൈറ്റി” ആസ്ഥാനം സുൽത്താൻ ബത്തേരി   •  

ആദ്യാക്ഷരം കുറിച്ചു കുരുന്നുകൾ. വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വൻ തിരക്ക്. പനച്ചിക്കാട് ദക്ഷിണമൂകാംബി സരസ്വതി ക്ഷേത്രത്തിൽ 40 ഗുരുക്കന്മാരാണ് എഴുത്തിനിരുത്ത് നടത്തുന്നത്. ഇരുപതിനായിരത്തിലേറെ കുരുന്നുകള്‍ ഇത്തവണ ക്ഷേത്ര സന്നിധിയില്‍ എത്തുമെന്ന് പ്രതീക്ഷ

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോട്ടയം: ആദ്യാക്ഷരം കുറിച്ചു കുരുന്നുകൾ. വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കാൻ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും നിരവധി കുരുന്നുകളാണ് എത്തുന്നത്.

പനച്ചിക്കാട് ദക്ഷിണമൂകാംബി സരസ്വതി ക്ഷേത്രം എന്നിവയുൾപ്പെടെ സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ എഴുത്തിനിരുത്ത് ചടങ്ങുകൾ ആരംഭിച്ചു.

ദക്ഷിണമൂകാംബിക പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.

സരസ്വതീനടയ്‌ക്കു സമീപം എഴുത്തിനിരുത്തിന് പ്രത്യേക വിദ്യാമണ്ഡപം ഒരുക്കി 40 ഗുരുക്കന്മാരാണ് എഴുത്തിനിരുത്ത് നടത്തുന്നത്.

നാടിന്റെ നാനാഭാഗങ്ങളായി ഇരുപതിനായിരത്തിലേറെ കുരുന്നുകള്‍ ഇത്തവണ ക്ഷേത്ര സന്നിധിയില്‍ എത്തുമെന്നാണു പ്രതീക്ഷ.

പുലര്‍ച്ചെ നാലിനു വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

തിരക്ക് നിയന്ത്രിക്കുന്നതിനായി പടിഞ്ഞാറെ നടയിലെ വലിയ പന്തലില്‍ ദര്‍ശനം, വിദ്യാരംഭം, ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുത്തവര്‍ എന്നിങ്ങനെ മൂന്ന് ക്യൂവുകളാണ് ക്രമീകരിച്ചിട്ടുള്ളത്.

ദര്‍ശനത്തിനായി എത്തുന്നവര്‍ ആ ക്യൂവിലും, വിദ്യാരംഭത്തിനായി എത്തുന്നവര്‍ രസീത് ഇല്ലാത്തപക്ഷം, രസീത് എടുത്ത ശേഷം വിദ്യാമണ്ഡപത്തിലേക്ക് ഉള്ള ക്യൂവിലും പ്രവേശിക്കണം.

വിദ്യാരംഭത്തിനു ശേഷം ദര്‍ശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ദര്‍ശന ക്യൂവിലുള്ളവര്‍ക്ക് അതിനു ശേഷം വിദ്യാരംഭത്തിന് എത്താനും സൗകര്യമുണ്ട്.

വിവിധ കൗണ്ടറുകളില്‍ നിന്നും എല്ലാ വഴിപാടുകളുടെയും രസീത് ലഭ്യമാകും.. ദര്‍ശനം കഴിഞ്ഞിട്ടു വിദ്യാമണ്ഡപ ത്തിലേക്കോ അല്ലെങ്കില്‍ വഴിപാടുകള്‍ നടത്താനോ പോകാം..

ദര്‍ശനത്തിനും, വിദ്യാരംഭത്തിനും മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും, വിദ്യാരംഭത്തിനായി ക്ഷേത്രത്തിലെത്തുന്ന എല്ലാവര്‍ക്കും അതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

തിരക്കു പരിഗണിച്ചു കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പനച്ചിക്കാട്ടേയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്.

പോലീസിന്റെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ സന്നാഹവും ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സംഘത്തിന്റെ സേവനവും ക്ഷേത്രത്തിലുണ്ട്.

Get more updates from Pudukad News on Google