"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
കൈക്കൂലി ആരോപണം: വൈക്കം സിഐ ഷമീർഖാന് സസ്പെൻഷൻ; ഒരു മാസത്തിനിടെ രണ്ട് ലക്ഷത്തിലേറെ രൂപ വാങ്ങിയെന്ന് വിജിലൻസ് | Vaikom CI Suspended   •  യെമനിൽ സൗദി സഖ്യസേനയുടെ സൈനിക ക്യാമ്പിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദിയിലേക്ക് എത്തിയ അഞ്ച് ഡ്രോണുകൾ തകർത്തതായി സഖ്യസേന | Yemen Houthi Attack   •  ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 23 ലക്ഷം തട്ടിയ കേസ്; ബിഗ് ബോസ് മുൻ താരം ഉൾപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ | Kozhikode Online Job Scam   •  “പ്രഭാതനടത്തത്തിനിടയിലെ വാഹനാപകടമല്ല, പ്ലാൻ ചെയ്ത കൊലപാതകം”: കർണാടകയിൽ ഭർത്താവിനെ ഇടിച്ചുകൊന്ന ഭാര്യയും കാമുകനും കുടുങ്ങി | Vijayapura Murder Case   •  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ബിജെപി നേതാവ് കെ. ശ്രീകാന്തിനെതിരെ പൊലീസിൽ പരാതി | Rahul Gandhi   •  

കണ്ണൂരിൽ വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്: വ്യാജമൊഴി നൽകിയ മുൻ ഗൺമാനെതിരെ നടപടിക്ക് ശുപാർശ. എസ്.ഐ.ടി റിപ്പോർട്ട് ഉടൻ ഡി.ജി.പിക്ക്. വധശ്രമ വകുപ്പ് ചുമത്തിയതിൽ റെയിൽവേ സി.ഐയിൽ നിന്ന് വിശദീകരണം തേടും. കെ.എസ്.യു പ്രവർത്തകരുടെ മൊഴിയും എടുക്കും

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തെറ്റായ മൊഴി നൽകിയ മുൻ ഗൺമാൻ അഭിലാഷിനെതിരെ വകുപ്പുതല നടപടി വരുന്നു. 

വ്യാജമൊഴി നൽകിയതിനും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും അഭിലാഷിനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഉടൻ ഡി.ജി.പിക്ക് സമർപ്പിക്കും. 

കേസ് അന്വേഷിച്ച റെയിൽവേ സി.ഐയുടെ മൊഴിയും എസ്.ഐ.ടി ഉടൻ രേഖപ്പെടുത്തും. കരിങ്കൊടി പ്രതിഷേധം മാത്രമായിരുന്നിട്ടും വധശ്രമം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകൾ ചുമത്തിയതിന്റെ കാരണമാണ് സി.ഐയോട് ആരായാൻ ഒരുങ്ങുന്നത്.

കഴിഞ്ഞ ഫെബ്രുവരി 25-നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. പെരിങ്ങോത്ത് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീർ ഇക്ബാലിനെ സി.പി.എം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു റെയിൽവേ സ്റ്റേഷനിൽ വലിയ തോതിലുള്ള പ്രതിഷേധം അരങ്ങേറിയത്. 

എന്നാൽ, മാരകായുധങ്ങളുമായെത്തിയ പ്രവർത്തകർ മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു ഗൺമാന്റെ പരാതി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ അടക്കം അഞ്ച് പേർക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും രണ്ടാഴ്ചയോളം റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ കെ.എസ്.യു പ്രവർത്തകർ നൽകിയ പരാതിയിലാണ് എസ്.ഐ.ടി രൂപീകരിച്ച് പുനരന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ദിവസം വീണാ ജോർജിന്റെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തിയിരുന്നു. 

സംഭവത്തിൽ അന്നത്തെ പ്രതികളായിരുന്ന അഞ്ച് കെ.എസ്.യു പ്രവർത്തകരോടും വിശദമായ മൊഴിയെടുപ്പിനായി ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Get more updates from Pudukad News on Google