ചെന്നൈയിൽ പ്രമുഖ ഫിനാൻസ് ഇൻഫ്ലുവൻസർ ഹരീഷ് ജീവനൊടുക്കി; സൈബർ ആക്രമണവും വ്യാജ പ്രചാരണവുമാണ് മരണകാരണമെന്ന് കുടുംബത്തിന്റെ പരാതി, ആരോപണങ്ങൾ തള്ളി യൂട്യൂബർ ജേസൺ സാമുവൽ

Current: മലയാളം

ചെന്നൈ: പ്രമുഖ സാമ്പത്തിക കാര്യ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും ‘ഫെനാന്‍സ് വിത്ത് ഹരീഷ്’ എന്ന ഇന്‍സ്റ്റാഗ്രാം പേജിന്റെ ഉടമയുമായ ഹരീഷ് ആത്മഹത്യ ചെയ്തു.
സൈബര്‍ ആക്രമണവും വ്യാജ പ്രചാരണങ്ങളുമാണ് ഹരീഷിന്റെ മരണത്തിന് കാരണമായതെന്ന് കുടുംബം പരാതിപ്പെട്ടു.
ഏകദേശം 1.3 മില്യണ്‍ ഫോളോവേഴ്സുള്ള ഹരീഷിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട്, യൂട്യൂബറായ ജേസണ്‍ സാമുവല്‍ നടത്തിയ തെറ്റായ പ്രചാരണങ്ങളെ തുടര്‍ന്ന് മെറ്റ നീക്കം ചെയ്തിരുന്നുവെന്നും ഇതേത്തുടര്‍ന്ന് ഹരീഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും പിതാവ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് യൂട്യൂബര്‍ ജേസണ്‍ സാമുവല്‍ രംഗത്തെത്തി. താന്‍ സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ഹരീഷിന് ആവശ്യമായ സെബി രജിസ്ട്രേഷന് ഇല്ലെന്ന കാര്യവും അംഫി യോഗ്യതകളിലെ വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഹരീഷിന്റേതെന്ന പേരില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തന്റെ അഞ്ചു വര്‍ഷത്തെ കഠിനാധ്വാനം നശിപ്പിക്കപ്പെട്ടുവെന്നും പേരുപറയാത്ത ഒരാള്‍ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തതായി വിങ്ങിക്കരഞ്ഞുകൊണ്ട് അദ്ദേഹം ഈ വീഡിയോയില്‍ ആരോപിക്കുന്നുണ്ട്.






