"> Skip to content
Sample Header Banner
October 22, 2026
⌕
Breaking

പിണറായിക്കെതിരായ വിജിലൻസ് അന്വേഷണം തടഞ്ഞ സുപ്രീംകോടതി വിധി നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നത്: എം വി ഗോവിന്ദൻ

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം : സിഎംആർഎൽ–എക്‌സാലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രജിസ്റ്റർ ചെയ്‌ത കേസിൽ വിജിലൻസ് അന്വേഷണം തടഞ്ഞ സുപ്രീംകോടതി വിധി നിയമവാഴ്ചയെ ഉയർത്തിപ്പിടിക്കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.

‘സിപിഐ എമിന്റെ നേതൃനിരയിൽ പ്രവർത്തിക്കുന്ന പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസ് കെട്ടിച്ചമടച്ചതാണ്. തുടക്കം മുതൽ തന്നെ സിപിഐ എം ഇതിനെ ശക്തമായി എതിർത്തിരുന്നു. നിയമപരമായും രാഷ്ട്രീയപരമായും കേസിനെ നേരിടുമെന്ന് വ്യക്തമാക്കിയതുമാണ്. 


എഫ്ഐആർ ഇടണമെന്ന ഹൈക്കോടതി സിം​ഗിൾ ബെഞ്ചിന്റെ വിധിയെയും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ കഴിയില്ലെന്ന വിധിയെയും സുപ്രീംകോടതി റദ്ദാക്കി. വളരെ ആവേശകരമായ വിധിയാണ് ഉണ്ടായിരിക്കുന്നതെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു.


ഇഡിയെ വിമർശിച്ചുള്ള കോടതിയുടെ പരാമർശത്തെയും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇഡി അധികാരം വിട്ട് പെരുമാറരുതെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. 

ആരോപണം അന്വേഷിക്കണമെന്ന നിലപാട് സ്വീകരിക്കാൻ ജഡ്ജിക്കെന്ത് അവകാശമുണ്ടെന്നും കോടതി ചോദിച്ചു. സിം​ഗിൾ ബെഞ്ചിന്റേത് പരസ്പരവിരുദ്ധമായ വിധിയാണെന്നും കോടതി തന്നെ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. 

Get more updates from Pudukad News on Google