"> Skip to content
Sample Header Banner
October 22, 2026
⌕
Breaking

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ കൂടിക്കാഴ്ച. ചിത്രങ്ങൾ പുറത്തുവിട്ട് പ്രതിപക്ഷം. മുൻപ് പറഞ്ഞത് കള്ളമെന്ന് ആരോപണം. കേന്ദ്ര സർക്കാർ വിശദീകരിക്കണമെന്ന് ആവശ്യം

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ കുപ്രസിദ്ധനായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാരിനെതിരെ സംയുക്ത ആക്രമണവുമായി പ്രതിപക്ഷം. 

കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി (ശരദ് പവാർ വിഭാഗം), ശിവസേന (യു.ബി.ടി) തുടങ്ങിയ പ്രമുഖ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് മന്ത്രിക്കെതിരെയും കേന്ദ്ര നേതൃത്വത്തിനെതിരെയും രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. 

എപ്സ്റ്റീനുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന മുൻ പ്രസ്താവന തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന രേഖകളെന്ന് നേതാക്കൾ ആരോപിച്ചു.

നേരത്തെ ഫെബ്രുവരിയിൽ ഉയർന്ന വിവാദങ്ങളിൽ, ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിന് (IPI) കീഴിലുള്ള ഇൻഡിപെൻഡന്റ് കമ്മീഷൻ ഓൺ മൾട്ടിലാറ്ററലിസത്തിന്റെ (ICM) ഔദ്യോഗിക കാര്യങ്ങൾക്കായി ഒരു പ്രതിനിധി സംഘത്തോടൊപ്പം മൂന്നോ നാലോ തവണ മാത്രമാണ് എപ്സ്റ്റീനെ കണ്ടിട്ടുള്ളതെന്നും താൻ ഒരിക്കലും നേരിട്ട് ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും പുരി അവകാശപ്പെട്ടിരുന്നു. 

എന്നാൽ പുറത്തുവന്ന സ്വകാര്യ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ഇതിൽ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

സ്ത്രീകളെ തുല്യരായി പരിഗണിക്കാൻ വലതുപക്ഷത്തിന് കഴിയില്ലെന്നതിന്റെ തെളിവാണിതെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ വിമർശിച്ചു. മന്ത്രി പുരി ആരുടെ സന്ദേശവുമായാണ് എപ്സ്റ്റീനെ കണ്ടതെന്നും അത് പ്രധാനമന്ത്രിക്കു വേണ്ടിയാണോ എന്നും ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു. 

പ്രതിനിധി സംഘത്തോടൊപ്പമാണ് കണ്ടതെന്ന വാദത്തെ പരിഹസിച്ച തൃണമൂൽ എം.പി മഹുവ മൊയ്ത്ര, ചിത്രത്തിൽ മറ്റ് പ്രതിനിധികൾ മേശയ്ക്കടിയിൽ ഒളിച്ചിരിക്കുകയാണോ എന്ന് എക്സിൽ കുറിച്ചു. 

സി.ജെ.പി നേതാവ് അഭിജിത് ദീപ്കെയും ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചിത്രങ്ങൾ പുറത്തുവന്നതോടെ വിഷയം ദേശീയതലത്തിൽ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.

Get more updates from Pudukad News on Google