തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം; 18 പേർ ആശുപത്രിയിൽ | Venganoor Wasp Attack

Current: മലയാളം

തിരുവനന്തപുരം: വെങ്ങാനൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെയുണ്ടായ കടന്നൽ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക് (Venganoor Wasp Attack). പരിക്കേറ്റ 18 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ അംബേദ്കർ ഗ്രാമത്തിലാണ് സംഭവം.
ഇന്ന് രാവിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തൊഴിലുറപ്പ് ജോലികൾ നടത്തുന്നതിനിടെയാണ് തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണമുണ്ടായത്. സംഭവസമയത്ത് മുപ്പതിലധികം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു.
ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെ കടന്നലുകൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ആശുപത്രിയിൽ പ്രവേശിപ്പിച്ച 18 പേരിൽ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
വെങ്ങാനൂരിൽ വീണ്ടും കടന്നൽ ആക്രമണം
വെങ്ങാനൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ച സംഭവത്തിന് പിന്നാലെയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്.
നേരത്തെയുണ്ടായ മരണത്തിന് പിന്നാലെ പ്രദേശത്ത് വീണ്ടും കടന്നൽ ആക്രമണം റിപ്പോർട്ട് ചെയ്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
തൊഴിലാളികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
Story Summary: At least 18 MGNREGA workers were hospitalized after a wasp attack in Ambedkar Gramam, Venganoor, Thiruvananthapuram. More than 30 workers were reportedly present at a private property when the incident occurred on Wednesday morning. None of the injured are believed to be in critical condition, and the attack follows an earlier wasp-sting-related death of an elderly man in the area.






