വിദ്യാർത്ഥികൾക്ക് ഇനി ആനവണ്ടിയിൽ അടിച്ചുപൊളിക്കാം. പോക്കറ്റ് കാലിയാവാതെ പഠനവും വിനോദവും. കെ.എസ്.ആർ.ടി.സിയുടെ ‘വിജ്ഞാന ദർശിനി’ റെഡി !

🌐 Select your Language:
Current: മലയാളം
Current: മലയാളം

തിരുവനന്തപുരം: സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ വിനോദവും പ്രായോഗിക അറിവും പകർന്നുനൽകുന്നതിനായി കെ.എസ്.ആർ.ടി.സി ‘വിജ്ഞാന ദർശിനി’ എന്ന പേരിൽ പുതിയ യാത്രാ പാക്കേജ് ആരംഭിച്ചു.
ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ (BTC) നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ശാസ്ത്ര സ്ഥാപനങ്ങൾ, വ്യാവസായിക ശാലകൾ എന്നിവ നേരിട്ട് കണ്ടുമനസ്സിലാക്കാൻ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ കേന്ദ്രങ്ങളായ പൊന്മുടി, കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, വിതുര ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഘട്ടംഘട്ടമായി മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം വ്യവസായശാലകളിലേക്കുള്ള ഇൻഡസ്ട്രിയൽ വിസിറ്റുകൾ ക്രമീകരിക്കാനും സൗകര്യമുണ്ട്.
പൊന്മുടി പോലുള്ള മലയോര റൂട്ടുകൾക്ക് അനുയോജ്യമായ 36 സീറ്റുകളുള്ള പ്രത്യേക ബസുകളാണ് സർവീസുകൾക്കായി സജ്ജീകരിച്ചിരിക്കുന്നത്.
വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടേണ്ട ജില്ലാ കോ-ഓർഡിനേറ്റർമാരുടെ നമ്പറുകൾ:
| ജില്ല / മേഖല | ഫോൺ നമ്പർ |
| തിരുവനന്തപുരം നോർത്ത് | 9188619378 |
| തിരുവനന്തപുരം സൗത്ത് | 9188938522 |
| കൊല്ലം | 9188938523 |
| പത്തനംതിട്ട | 9188938524 |
| ആലപ്പുഴ | 9188938525 |
| കോട്ടയം | 9188938526 |
| ഇടുക്കി | 9188938527 |
| എറണാകുളം | 9188938528 |
| തൃശ്ശൂർ | 9188938529 |
| പാലക്കാട് | 9188938530 |
| മലപ്പുറം | 9188938531 |
| കോഴിക്കോട് | 9188938532 |
| വയനാട് | 9188938533 |
| കണ്ണൂർ, കാസർകോട് | 9188938534 |
Get more updates from Pudukad News on Google






