കൊച്ചിയിൽ പുതിയ വഖഫ് ബോർഡിൻ്റെ ആദ്യ യോഗം ഇന്ന്: ചർച്ചയാകുന്നത് 40 പ്രധാന അജണ്ടകൾ | Kerala Waqf Board

Current: മലയാളം

കൊച്ചി : പുതിയതായി ചുമതലയേറ്റ വഖഫ് ബോർഡിന്റെ പ്രഥമ യോഗം ഇന്ന് കൊച്ചിയിൽ നടക്കും. ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സർക്കാരുമായി ചേർന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഒൻപത് അംഗങ്ങളും പങ്കെടുക്കും.(Kerala Waqf Board To Hold Maiden Meeting In Kochi Amid Representation Concerns)
മുൻ ചെയർമാൻ കെ.എസ്. ഹംസയുടെ നേതൃത്വത്തിലുള്ള മുൻ ബോർഡ് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള യോഗമാണ് ഇന്ന് നടക്കുന്നത്. ഭരണപരമായ നാൽപ്പതോളം സുപ്രധാന അജണ്ടകളാണ് ഇന്നത്തെ യോഗത്തിൽ പ്രധാനമായും പരിഗണനയ്ക്ക് വരുന്നത്.
അതേസമയം, ബോർഡ് രൂപീകരണവുമായി ബന്ധപ്പെട്ട് സമസ്ത വിഭാഗങ്ങൾക്കിടയിലുള്ള അതൃപ്തി ദൂരീകരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ തുടരുന്നതിനിടെയാണ് ഈ യോഗം ചേരുന്നത് എന്നത് ശ്രദ്ധേയമാണ്. എ.പി. വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകാമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.
Story Summary
The newly formed Kerala Waqf Board, chaired by M.C. Mayin Haji, is holding its maiden meeting in Kochi today with all nine government-nominated members in attendance. The board will take up 40 administrative agendas amid ongoing efforts by the government to address concerns and dissatisfaction raised by different factions of the Samastha regarding representation.






