"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

‘മുംബൈയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാം’; ടൈഗർ ഷ്രോഫ് വെടിവയ്പ്പ് കേസിൽ പ്രതിയെ കൊണ്ടുപോയത് ഈ തന്ത്രത്തിലൂടെയെന്ന് കുടുംബം | Tiger Shroff shooting case

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെതിരായ വെടിവയ്പ്പ് കേസിൽ അറസ്റ്റിലായ ബബിതയെ മുംബൈയിലേക്ക് കൊണ്ടുപോയത് ക്ഷേത്രങ്ങൾ സന്ദർശിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണെന്ന് കുടുംബത്തിന്റെ ആരോപണം. കേസിലെ മറ്റൊരു പ്രതിയായ രാധയാണ് ക്ഷേത്രദർശനമെന്ന പേരിൽ ബബിതയെ മുംബൈയിലേക്ക് കൊണ്ടുപോയതെന്നാണ് കുടുംബം പറയുന്നത് (Tiger Shroff shooting case). മുംബൈ യാത്രയുടെ യഥാർഥ ഉദ്ദേശ്യം രാധ വെളിപ്പെടുത്തിയിരുന്നില്ലെന്നും ആയുധങ്ങളെക്കുറിച്ചോ വെടിവയ്പ്പ് ഗൂഢാലോചനയെക്കുറിച്ചോ ബബിതയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നുമാണ് കുടുംബത്തിന്റെ വാദം. സംഭവത്തിൽ ബബിതയുടെ പങ്ക് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയായ 23കാരി ബബിത ഹരിയാനയിലെ സോനിപത്തിൽ പാക്കിങ് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.

രാധയ്ക്കൊപ്പം ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ബബിത കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടണമെന്നും അതേസമയം നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും പിതാവ് രാംജനാം റാം പ്രതികരിച്ചു. ടൈഗർ ഷ്രോഫ് ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജുഹുവിൽ ഫുട്ബോൾ കളിക്കാനെത്തിയപ്പോഴായിരുന്നു വെടിവയ്പ്പ്. താരം സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറിന് നേരെ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. ആറോ ഏഴോ തവണ വെടിയുതിർത്തതായാണ് റിപ്പോർട്ട്. അക്രമികളിൽ ഒരാൾ താരത്തിന് നേരെ തോക്ക് ചൂണ്ടിയെങ്കിലും ആയുധം പ്രവർത്തിക്കാതിരുന്നതിനാൽ വെടിയേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ താരത്തിന്റെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റു.

ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണത്തിലെ പ്രാഥമിക വിവരങ്ങൾ. ടൈഗർ ഷ്രോഫിന് നടൻ സൽമാൻ ഖാനുമായുള്ള അടുപ്പമാണ് ആക്രമണത്തിന് കാരണമായി സംഘം ചൂണ്ടിക്കാട്ടിയതെന്നാണ് റിപ്പോർട്ടുകൾ. കേസിൽ പ്രധാന ആക്രമികളെന്ന് സംശയിക്കുന്ന ഹൃത്വിക് എന്ന റോഷൻ (22), റേഹാൻ (18), ഫൂൽ സിങ് (18) എന്നിവരെ രാജസ്ഥാനിലെ കോട്ടയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നേപ്പാളിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഹരിയാനയിലെ സോനിപത്തിൽനിന്ന് കുനാൽ (21), സുമിത് (19) എന്നിവരെയും പോലീസ് പിടികൂടി.

അന്വേഷണ വിവരങ്ങൾ പ്രകാരം, ജാമ്യത്തിലിറങ്ങിയ കുനാൽ ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുള്ള അനിൽ പണ്ഡിറ്റുമായി ബന്ധപ്പെട്ടിരുന്നു. ടൈഗർ ഷ്രോഫിനെ ആക്രമിക്കാനുള്ള നിർദേശം അനിൽ പണ്ഡിറ്റ് നൽകിയെന്നാണ് ആരോപണം. തുടർന്ന് അമൃത്സറിൽനിന്ന് പിസ്റ്റളും 20 വെടിയുണ്ടകളും സംഘടിപ്പിച്ച കുനാൽ, ആയുധം മുംബൈയിലെത്തിക്കാൻ രാധയെ സമീപിച്ചെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഒക്ടോബർ 15ന് കുനാൽ രാധയെയും ബബിതയെയും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെത്തിച്ചു. എൻക്രിപ്റ്റഡ് ആപ്പ് വഴി ഇവർ പരസ്പരം ബന്ധപ്പെട്ടിരുന്നതായും അനിൽ പണ്ഡിറ്റിന്റെ നിർദേശങ്ങൾ കുനാൽ കൈമാറിയിരുന്നതായും അന്വേഷണവിവരങ്ങൾ പറയുന്നു. രണ്ട് ദിവസത്തിന് ശേഷം മുംബൈയിലെ ദാദർ സ്റ്റേഷനിലെത്തിയ ഇരുവരും ഹോട്ടലിൽ താമസിച്ചു. അവിടെവെച്ച് മറ്റൊരു പ്രതി രാധയുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളടങ്ങിയ ബാഗ് ഏറ്റുവാങ്ങി. പിറ്റേന്നാണ് വെടിവയ്പ്പ് നടന്നത്. അതേസമയം, രാധയും ബബിതയും ദാദറിൽനിന്ന് ഹരിദ്വാർ എക്സ്പ്രസിൽ ഡൽഹിയിലേക്ക് മടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. ബബിതയുടെ മുൻബന്ധങ്ങൾ, പശ്ചാത്തലം, മുംബൈ–ഡൽഹി ബന്ധങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്.

Summary: The family of Babita, an accused in the Tiger Shroff shooting case, claims she was misled into travelling to Mumbai under the pretext of visiting temples. Police are investigating the alleged roles of several accused and a suspected link to the Lawrence Bishnoi gang. The shooting left Shroff unharmed, while his driver and a bystander sustained injuries.

Get more updates from Pudukad News on Google