"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
‘മുസ്ലീങ്ങൾ കേരളം വിട്ടുപോകണമെന്ന് പറഞ്ഞിട്ടില്ല’; വിവാദ കമന്റിൽ വിശദീകരണവുമായി ദിയ കൃഷ്ണ | Diya Krishna controversial comment   •  ‘ശബരിമല ഒരുക്കങ്ങളിൽ യാതൊരു ആശങ്കയും വേണ്ട’: K ജയകുമാർ; പമ്പയിലെ ഇരുമുടിക്കെട്ട് വിവാദത്തിൽ കൈമലർത്തി | Devaswom Board President   •  ‘ഒരു സർക്കാർ ഉത്തരവെങ്കിലും എടുത്തു നോക്കണ്ടേ, സുധാ പിള്ള സീനിയർ ഉദ്യോഗസ്ഥയായിരുന്ന ആളല്ലേ’: KIIFB വിവാദത്തിൽ തോമസ് ഐസക് | Thomas Isaac   •  ‘മുഖ്യമന്ത്രിയെന്ന നിലയിലും സഹോദരനെന്ന നിലയിലും പരാജയം’; ജഗൻ റെഡ്ഡിക്കെതിരെ ചന്ദ്രബാബു നായിഡു | Chandrababu Naidu attacks Jagan Reddy   •  ജാമിയ മില്ലിയ സർവകലാശാലയിൽ വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും ഏറ്റുമുട്ടി; ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി | Jamia Millia Islamia student protest   •  

‘തിരികെ വരേണ്ട സാഹചര്യം ഉണ്ടാകരുതെന്നാണ് ആഗ്രഹം;’ ജോലി വിട്ടുപോയ ജീവനക്കാരന് മുൻ ബോസിന്റെ സന്ദേശം വൈറൽ | Former boss message to ex-employee

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

job

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെ ജോലി ഉപേക്ഷിച്ച ജീവനക്കാരന് രണ്ട് വർഷത്തിനുശേഷം മുൻ ബോസ് അയച്ച സന്ദേശം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ജീവനക്കാരന്റെ തീരുമാനത്തെ ആദ്യം സംശയത്തോടെ കണ്ടിരുന്ന ബോസ്, പിന്നീട് അയാളുടെ കരിയറിലെ നേട്ടങ്ങൾ കണ്ടതോടെയാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്. മുൻ ജീവനക്കാരന്റെ വിജയത്തിൽ അസൂയയോ ഈഗോയോ പ്രകടിപ്പിക്കാതെ പിന്തുണ അറിയിച്ച ബോസിന്റെ സമീപനമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പ്രശംസ നേടിയത്. ( Former boss message to ex-employee)

രണ്ട് വർഷം മുൻപ് കോർപറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തമായി സംരംഭം തുടങ്ങാൻ തീരുമാനിച്ചപ്പോൾ തന്റെ തീരുമാനത്തിൽ ബോസിന് വലിയ വിശ്വാസമുണ്ടായിരുന്നില്ലെന്ന് ജീവനക്കാരൻ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പറഞ്ഞു. പദ്ധതി വിജയിച്ചില്ലെങ്കിൽ പഴയ ജോലിയിലേക്ക് മടങ്ങിവരാമെന്നും അന്ന് ബോസ് പറഞ്ഞിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിലും മികച്ച നേട്ടങ്ങൾ കൈവരിച്ചശേഷം, ലിങ്ക്ഡ്ഇനിൽ പങ്കുവച്ച പോസ്റ്റ് മുൻ ബോസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്നാണ് ബോസ് സന്ദേശമയച്ചത്. ജോലി രാജിവച്ച ദിവസം താൻ ആ തീരുമാനത്തെ എതിർത്തിരുന്നുവെന്നും തിരിച്ചുവരാൻ കമ്പനിയുടെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുമെന്നും പറഞ്ഞത് ഓർമയുണ്ടെന്ന് അദ്ദേഹം സന്ദേശത്തിൽ കുറിച്ചു. എന്നാൽ ഇപ്പോൾ ആ വാതിലുകൾ ഔദ്യോഗികമായി അടച്ചിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. അതിന് കാരണം ജീവനക്കാരനെ തിരികെ സ്വീകരിക്കില്ലെന്നല്ല, മറിച്ച് ഒരിക്കലും പഴയ ജോലിയിലേക്ക് മടങ്ങേണ്ട സാഹചര്യം ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും ബോസ് വ്യക്തമാക്കി. കൂടുതൽ വളരാനും നേട്ടങ്ങൾ കൈവരിക്കാനും ആശംസിക്കുകയും ചെയ്തു.

Posts from the indianworkplace
community on Reddit

സന്ദേശം വൈറലായതോടെ മുൻ ജീവനക്കാരന്റെ വിജയത്തെ അഭിനന്ദിച്ചും ബോസിന്റെ മനോഭാവത്തെ പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തി. ജീവനക്കാരന്റെ വളർച്ചയിൽ സന്തോഷിക്കുന്ന ഇത്തരം നേതാക്കൾ കോർപറേറ്റ് ലോകത്ത് അപൂർവമാണെന്നും സ്വന്തം തെറ്റായ വിലയിരുത്തൽ അംഗീകരിച്ച് മറ്റൊരാളുടെ നേട്ടത്തെ പിന്തുണയ്ക്കുന്നത് മികച്ച നേതൃത്വത്തിന്റെ ലക്ഷണമാണെന്നും പലരും അഭിപ്രായപ്പെട്ടു.

Summary: A former boss’s message to an employee who quit two years ago to pursue an independent venture has gone viral. After seeing the former employee’s success on LinkedIn, the boss jokingly said the company’s doors were now officially closed—not because they would refuse to rehire the person, but because they hoped the employee would never need to return.

Get more updates from Pudukad News on Google