ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ആശ്വാസം; ലഗേജ് അലവൻസ് ഇരട്ടിയാക്കി, ഇനി 600 രൂപ | Kerala Police Sabarimala Duty

Current: മലയാളം

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് ഇരട്ടിയാക്കി വർധിപ്പിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് (Kerala Police Sabarimala Duty). നിലവിൽ ലഭിച്ചിരുന്ന 300 രൂപയിൽ നിന്ന് 600 രൂപയായാണ് അലവൻസ് ഉയർത്തിയത്.
സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കാണ് പുതുക്കിയ അലവൻസിന്റെ ആനുകൂല്യം ലഭിക്കുക. പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ക്യാമ്പ് ഫോളോവേഴ്സിനും 600 രൂപ ലഗേജ് അലവൻസ് അനുവദിച്ചിട്ടുണ്ട്.
നേരത്തെയുണ്ടായിരുന്ന തുകയുടെ ഇരട്ടിയാണ് പുതിയ തീരുമാനത്തിലൂടെ അനുവദിച്ചിരിക്കുന്നത്. ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ക്യാമ്പ് ഫോളോവേഴ്സിനും പുതിയ നിരക്ക് ബാധകമാകും.
Story Summary: The Kerala Home Department has doubled the luggage allowance for police personnel deployed at Sabarimala Sannidhanam from ₹300 to ₹600. Camp followers serving at Sannidhanam will also receive the revised allowance of ₹600.






