"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

കുവൈത്തിൽ സ്വകാര്യ കമ്പനികളിൽ ഓരോ രാജ്യക്കാർക്കും ക്വോട്ട നിശ്ചയിക്കാൻ നീക്കം; 30 മുതൽ 40 ശതമാനം വരെയാക്കാൻ നിർദ്ദേശം

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിലെ കമ്പനികളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ ഓരോ രാജ്യക്കാർക്കും പ്രത്യേക അനുപാതം (ക്വോട്ട) നിശ്ചയിക്കാൻ അധികൃതർ നീക്കം തുടങ്ങി. 

ഒരു കമ്പനിയിൽ ഒരു പ്രത്യേക രാജ്യക്കാരുടെ സാന്നിധ്യം 30 മുതൽ 40 ശതമാനത്തിൽ കൂടരുതെന്ന നിർദ്ദേശം പഠിക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റസിഡൻസി അഫയേഴ്‌സ് എന്നിവയ്ക്ക് നിർദ്ദേശം നൽകിയതായി ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് സൗദ് അൽ സബാഹ് വ്യക്തമാക്കി.


സ്വകാര്യ കമ്പനി പ്രതിനിധികളുമായി നടത്തിയ രണ്ടാമത് കൂടിക്കാഴ്ചയിലാണ് തൊഴിൽ വിപണിയിലെ ജനസംഖ്യാപരമായ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം നിർണായക പ്രഖ്യാപനം നടത്തിയത്. ‘തൊഴിലാളികളുടെ വേതനം ഉറപ്പാക്കൽ സംവിധാനം’ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചുചേർത്തത്.


നിർദ്ദിഷ്ട പരിധിയിൽ (30 – 40%) കൂടുതൽ ഒരു രാജ്യക്കാരെ നിയമിക്കുന്ന കമ്പനികൾ അധിക ഫീസ് നൽകേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനും തൊഴിൽ വിപണിയിൽ വൈവിധ്യം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് പുതിയ നടപടി. 

നിർദ്ദേശം നടപ്പിലായാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ കൂടുതലായി ജോലി ചെയ്യുന്ന സ്ഥാപനങ്ങളെ ഇത് കാര്യമായി ബാധിച്ചേക്കാം.

Get more updates from Pudukad News on Google