കോവിഡ് കാലത്തെ സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള യു.എൻ റിപ്പോർട്ട് ഏകപക്ഷീയം; കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ മൃതദേഹങ്ങൾ പോലുമേറ്റെടുക്കാത്ത പാകിസ്താൻ മതസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത് വൈരുധ്യമെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ

Current: മലയാളം

ജനിവ: കോവിഡ് മഹാമാരിയുടെ കാലത്തെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധിയുടെ റിപ്പോര്‍ട്ടിനെ കടുപ്പത്തില്‍ വിമര്‍ശിച്ച് ഇന്ത്യ.
വികസിത രാജ്യങ്ങളില്‍ നടന്ന സമാനമായ ദുരന്തങ്ങളെയും വീഴ്ചകളെയും പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ട് റിപ്പോര്‍ട്ട് ആഗോള തെക്കന്‍ (ഗ്ലോബല്‍ സൗത്ത്) രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ മിഷന് ഫസ്റ്റ് സെക്രട്ടറി ഭവിക മംഗളാനന്ദന്‍ വ്യക്തമാക്കി.
മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എന്‍ പ്രത്യേക പ്രതിനിധിയുമായുള്ള സംവാദത്തിനിടെ സംസാരിക്കുകയായിരുന്നു അവര്‍. സാധാരണക്കാരുടെ ജീവിക്കാനുള്ള അവകാശത്തെപ്പോലും ഹനിക്കുന്ന ഭീകരവാദികളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്നതിലെ യു.എന്‍ നിലപാടിനെയും ഇന്ത്യ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്തു.
ഇതിനിടെ ജമ്മു കശ്മീരിനെക്കുറിച്ചും സംസ്കാര അവകാശങ്ങളെക്കുറിച്ചും സംസാരിച്ച പാകിസ്താന് ഇന്ത്യ ശക്തമായ മറുപടി നല്കി.
1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ പോലും തയ്യാറാകാത്ത ഒരു രാജ്യം മതസ്വാതന്ത്ര്യത്തെക്കുറിച്ചും ആചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകളെക്കുറിച്ചും സംസാരിക്കുന്നത് കടുത്ത വൈരുധ്യമാണെന്ന് ഭവിക മംഗളാനന്ദന്‍ ഓര്‍മ്മിപ്പിച്ചു.
അന്ന് കൊല്ലപ്പെട്ട പാകിസ്താന് സൈനികര്‍ക്ക് ഇസ്ലാമിക ആചാരപ്രകാരം സൈനിക ബഹുമതികളോടെ അന്ത്യവിശ്രമമൊരുക്കിയത് ഇന്ത്യന്‍ സൈന്യമായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ജമ്മു കശ്മീരിനെക്കുറിച്ചുള്ള പാകിസ്താന്റെ പരാമര്‍ശങ്ങള്‍ പാടേ തള്ളിക്കളഞ്ഞ ഇന്ത്യ, റാവലകോട്ട് ഉള്‍പ്പെടെ തങ്ങള്‍ അനധികൃതമായി കൈയേറി വെച്ചിരിക്കുന്ന പ്രദേശങ്ങളിലെ അവസ്ഥയിലേക്ക് പാകിസ്താന് ശ്രദ്ധ തിരിക്കണമെന്നും ആവശ്യപ്പെട്ടു.






