‘ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ ഉദ്ദേശിക്കുന്നില്ല, ആശങ്ക ഉണ്ടാക്കിയത് ചില മാധ്യമങ്ങൾ, സർജറിക്ക് ഒപ്പം കത്രിക ഫ്രീയായി ഇട്ടു കൊടുക്കുന്ന പരിപാടി ഇപ്പോഴില്ല’: മന്ത്രി K മുരളീധരൻ | K Muraleedharan

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖല തകർന്നുവെന്ന മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങൾ തള്ളി നിലവിലെ ആരോഗ്യമന്ത്രി കെ. മുരളീധരൻ. മുൻ ഇടതുസർക്കാർ കാലത്തേതുപോലെ സർജറിക്കൊപ്പം വയറ്റിൽ കത്രിക ഫ്രീയായി ഇട്ടുകൊടുക്കുന്ന പരിപാടി ഇപ്പോഴത്തെ സർക്കാരിന്റെ കാലത്തില്ലെന്ന് അദ്ദേഹം പരിഹസിച്ചു.(K Muraleedharan, Health Minister Rejects Left Leaders Allegations SMA Medicine Controversy)
താൻ ആരോഗ്യ മന്ത്രി സ്ഥാനത്തുനിന്ന് ഒഴിയാൻ ഉദ്ദേശിക്കുന്നില്ലെന്നും കോൺഗ്രസ് പാർട്ടിയാണ് തന്നെ ഈ പദവിയിൽ നിയമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.എം.എ. മരുന്ന് വിവാദത്തിലും മന്ത്രി വിശദീകരണം നൽകി. കുട്ടികളുടെ രക്ഷിതാക്കളോട് മരുന്നിന്റെ ഗുണങ്ങളെ കുറിച്ച് വിശദീകരിച്ചതാണെന്നും അനാവശ്യ ആശങ്ക ഉണ്ടാക്കിയത് ചില മാധ്യമങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മരുന്നിന്റെ കുപ്പിയിൽ ‘ക്ലിനിക്കൽ ട്രയൽ’ എന്ന് സ്റ്റിക്കർ എങ്ങനെ വന്നു എന്നത് പരിശോധിക്കുമെന്നും, ജനങ്ങളിൽ യാതൊരു സംശയവും ഉണ്ടാകരുതെന്ന് കരുതിയാണ് മരുന്ന് തിരിച്ചുവിളിച്ചതെന്നും മന്ത്രി വ്യക്തമാക്കി. മുൻ ആരോഗ്യമന്ത്രിമാരായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വീണ ജോർജ് എന്നിവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ കെ. മുരളീധരനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
Story Summary
Kerala Health Minister K. Muraleedharan strongly rejected allegations by former LDF health ministers regarding the state’s healthcare sector, defending his tenure and clarifying the controversy surrounding SMA medication where ‘clinical trial’ labeled drugs were recalled as a precautionary step. Earlier, former LDF ministers P.K. Sreemathi, K.K. Shailaja, and Veena George had jointly criticized the UDF government over alleged medical lapses and drug shortages.






