"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

ആർഎസ്എസ് അജണ്ട നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നേതൃത്വം നൽകുന്നു: പിണറായി വിജയൻ | Pinarayi Vijayan

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

CPM Internal Rift

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: ആർഎസ്എസ് അജണ്ട നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നേതൃത്വം നൽകുകയാണെന്ന് സിപിഎം നേതാവ് പിണറായി വിജയൻ ആരോപിച്ചു (Pinarayi Vijayan). ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്ത നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടത് വിദ്യാർഥി സംഘടനകൾ ലോക്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

13 കോടി ജനങ്ങൾക്ക് വോട്ടവകാശം നിഷേധിച്ചെന്ന് ആരോപണം

വിവിധ സംസ്ഥാനങ്ങളിലെ കണക്കുകൾ പ്രകാരം 13 കോടി ജനങ്ങളെ വോട്ടവകാശമില്ലാത്തവരാക്കി മാറ്റിയെന്നാണ് പിണറായി വിജയന്റെ ആരോപണം. ജനങ്ങളുടെ വോട്ടവകാശം നിഷേധിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്യാൻ പോലും അവകാശം അനുവദിക്കുന്നില്ലെന്ന് വിമർശിച്ച അദ്ദേഹം, ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് അംഗങ്ങളുടെ അഭിപ്രായങ്ങൾ മാനിക്കാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായാണ് തീരുമാനങ്ങൾ നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രക്ഷോഭം അടിച്ചമർത്തുന്നുവെന്ന് വിമർശനം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ അതിക്രൂരമായി അടിച്ചമർത്തുകയാണെന്നും വിദ്യാർഥികളുടെ തലയ്ക്ക് പരിക്കേൽപ്പിക്കുന്ന രീതിയിലാണ് നടപടികളെന്നും പിണറായി വിജയൻ ആരോപിച്ചു.

രാജ്യത്തെ ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളും വലിയ ഭീഷണി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Story Summary :
Pinarayi Vijayan accused the Election Commission of implementing the RSS agenda and undermining democratic values. Speaking at a march by left student organisations to Lok Bhavan demanding Chief Election Commissioner Gyanesh Kumar’s resignation, he alleged that millions of people had been deprived of voting rights and that protests were being suppressed. These claims were made by Vijayan during the demonstration.

Get more updates from Pudukad News on Google