കൊല്ലത്ത് കള്ളനോട്ട് നിര്‍മാണ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്; രണ്ടരക്കോടിയുടെ വ്യാജ നോട്ടുകളും സാമഗ്രികളും പിടികൂടി

🌐 Select your Language:
Current: മലയാളം
Current: മലയാളം

കൊല്ലം: കൊല്ലത്ത് കള്ളനോട്ട് നിര്‍മാണ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. പരിശോധനയില്‍ വ്യാജ നോട്ടുകളും നിര്‍മാണ സാമഗ്രികളും പിടികൂടി.
500 രൂപയുടെ വ്യാജ നോട്ടുകള്‍ അച്ചടിക്കാനായി മുറിച്ച പേപ്പര്‍ കെട്ടുകളും പ്രിന്ററുകളും നോട്ടെണ്ണുന്ന യന്ത്രവുമാണ് കണ്ടെടുത്തത്.
രണ്ടരക്കോടിയോളം രൂപയുടെ കള്ളനോട്ട് അച്ചടിക്കാനായിരുന്നു നീക്കം. പിടിച്ചെടുത്ത പേപ്പര്‍ കെട്ടുകളുടെ വശത്ത് 500 രൂപയുടെ ഡിസൈന്‍ പ്രിന്റ് ചെയ്തിരുന്നു.
ഇതിനുപുറമെ 46 പവന് സ്വര്‍ണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയുടെ യഥാര്‍ത്ഥ നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്.
പിടികൂടിയവയില്‍ സ്വര്‍ണ വാച്ചും ആഡംബര വാച്ചുകളും ഉള്‍പ്പെടുന്നു.
കൊല്ലം വാടി കല്ലേലിവയല്‍ പുരയിടം സ്വദേശി സിബിയോണിന്റെ വീട്ടിലാണ് പരിശോധന നടന്നത്. സിറ്റി ഡാന്‍സാഫിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
Get more updates from Pudukad News on Google






