"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
‘മുസ്ലീങ്ങൾ കേരളം വിട്ടുപോകണമെന്ന് പറഞ്ഞിട്ടില്ല’; വിവാദ കമന്റിൽ വിശദീകരണവുമായി ദിയ കൃഷ്ണ | Diya Krishna controversial comment   •  ‘ശബരിമല ഒരുക്കങ്ങളിൽ യാതൊരു ആശങ്കയും വേണ്ട’: K ജയകുമാർ; പമ്പയിലെ ഇരുമുടിക്കെട്ട് വിവാദത്തിൽ കൈമലർത്തി | Devaswom Board President   •  ‘ഒരു സർക്കാർ ഉത്തരവെങ്കിലും എടുത്തു നോക്കണ്ടേ, സുധാ പിള്ള സീനിയർ ഉദ്യോഗസ്ഥയായിരുന്ന ആളല്ലേ’: KIIFB വിവാദത്തിൽ തോമസ് ഐസക് | Thomas Isaac   •  ‘മുഖ്യമന്ത്രിയെന്ന നിലയിലും സഹോദരനെന്ന നിലയിലും പരാജയം’; ജഗൻ റെഡ്ഡിക്കെതിരെ ചന്ദ്രബാബു നായിഡു | Chandrababu Naidu attacks Jagan Reddy   •  ജാമിയ മില്ലിയ സർവകലാശാലയിൽ വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും ഏറ്റുമുട്ടി; ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി | Jamia Millia Islamia student protest   •  

തരം താഴ്ത്തല്‍ നടപടി പുനഃപരിശോധിക്കണം; സിപിഎം കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ച് പി.പി ദിവ്യ

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കണ്ണൂർ: തനിക്കെതിരായ അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ പാർട്ടി കേന്ദ്ര കമ്മിറ്റിയെ സമീപിച്ചു. 

കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി രണ്ട് വർഷം പിന്നിട്ടിട്ടും പാർട്ടിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് വ്യക്തമാക്കിയാണ് ദിവ്യ കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയത്.


വർഗ്ഗ ബഹുജന സംഘടനകളിൽ നിന്ന് തന്നെ മാറ്റി നിർത്തിയിരിക്കുന്നത് എന്തിനാണെന്ന ചോദ്യവും ദിവ്യ കത്തിൽ ഉന്നയിച്ചിട്ടുണ്ട്.ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്നും സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെയും കത്തിൽ ശക്തമായ അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. 


സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ കണ്ണൂർ ജില്ലാ സെന്ററിൽ പോലും പ്രവർത്തിക്കാൻ പാർട്ടി അനുവദിക്കുന്നില്ലെന്ന് ദിവ്യ ചൂണ്ടിക്കാട്ടി. 

കണ്ണൂർ ജില്ലാ സെക്രട്ടറി പി.കെ. ശ്യാമളയാണ് തന്നെ ജില്ലാ സെന്ററിലെ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കിയതെന്നും കേന്ദ്ര കമ്മിറ്റിക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നുണ്ട്. 


പാർട്ടി നടപടികളിലെ അതൃപ്തി കേന്ദ്ര നേതൃത്വത്തെ നേരിട്ട് ബോധിപ്പിച്ചതോടെ വിഷയത്തിൽ കേന്ദ്ര കമ്മിറ്റിയുടെ ഇടപെടൽ ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുളളത്. വിശാല ജില്ലാ കമ്മിറ്റിയോടെ പാർട്ടിയുടെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്താമെന്ന് പ്രതീക്ഷിച്ച ദിവ്യ, അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് കടുത്ത അതൃപ്തിയിൽ ആണ്. 


അതൃപ്തി വ്യക്തമാക്കുന്ന ഫേസ് ബുക്ക് പോസ്റ്റുകളിട്ട ദിവ്യ പാർട്ടിയിൽ നിന്ന് അകലുന്നുവെന്ന സൂചനയും  നൽകുന്നുണ്ട്. ഫേസ് ബുക്ക് പോസ്റ്റ് വഴിയുളള സമ്മർദ്ദത്തിനൊപ്പമാണ് ഇപ്പോൾ കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയിരിക്കുന്നത്. 

ദിവ്യയോട് സിപിഎം നീതി കാട്ടുന്നില്ലെന്ന് വിമർശനവുമായി സമൂഹ മാധ്യമങ്ങളിലും വിപുലമായ കാമ്പയിൻ നടക്കുന്നുണ്ട്.എ.ഡി.എം നവീൻ ബാബുവിൻെറ ആത്മഹത്യയിൽ പ്രേരണാ കുറ്റം നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമ പ്രചരണം. 

നവീൻ ബാബുവിൻെറ മകൾക്ക് ജോലി ലഭിച്ചല്ലോ, ഇനിയെന്താ പ്രശ്നം എന്നൊക്കെയുളള കമൻറുകളും പോസ്റ്റുകൾക്ക് താഴെ കാണാം പി.പി.ദിവ്യയെ പോലെ മാധ്യമ വേട്ടയ്ക്ക് വിധേയയായ മറ്റൊരു സ്ത്രീ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയുളള പോസ്റ്റുകളും സജീവമാണ്,സുപ്രിംകോടതിയിലെ കേരള സർക്കാരിൻെറ അഭിഭാഷകനായിരുന്നവർ വരെ ദിവ്യക്ക് വേണ്ടി രംഗത്തുണ്ട്.

Get more updates from Pudukad News on Google