"> Skip to content
Sample Header Banner
October 31, 2026
⌕

ബിരുദദാന ചടങ്ങ്: SFI പ്രവർത്തകർ പെരുമാറിയത് ക്രിമിനലുകളെ പോലെ; നേതൃത്വം മാപ്പു പറയണം; കർശന നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി

October 31, 2026
Share this post to
🌐 Select your Language:

Current: മലയാളം

എറണാകുളം മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുത്തുകയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിറോജി എം.ജോണിനെ തടയുകയും ചെയ്ത എസ്.എഫ്.ഐ നടപടിക്ക് യാതൊരു ന്യായീകരണവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കാമ്പസിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച എസ്.എഫ്.ഐ പ്രവർത്തകർ ക്രിമിനലുകളെ പോലെയാണ് പെരുമാറിയത്. ജനാധിപത്യ രീതിയിൽ പ്രതിഷേധം അറിയിക്കുന്നതിന് പകരം തനി ഗുണ്ടായിസമാണ് കാട്ടിയത്. കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടേയും എത്രയോ കാലത്തെ സ്വപ്നമാണ് മിനിറ്റുകൾ കൊണ്ട് എസ്.എഫ്.ഐ അലങ്കോലമാക്കിയത്. വിദ്യാർത്ഥികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം അലങ്കോലപ്പെടുത്തിയതിന് എസ്.എഫ്.ഐ നേതൃത്വം പൊതു സമൂഹത്തോടും വിദ്യാർഥികളോടും അവരുടെ കുടുംബത്തോടും മാപ്പു പറയണം. ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകും.

Get more updates from Pudukad News on Google