"> Skip to content
Sample Header Banner
November 2, 2026
⌕

കാലടി സർവകലാശാലയിലെ സസ്‌പെൻഷൻ തർക്കം രൂക്ഷമാകുന്നു: വിസിയുടെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ; കോടതിയലക്ഷ്യ ഹർജി നൽകാൻ വിദ്യാർത്ഥികൾ | Kalady University

November 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kalady University

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്‌പെൻഷനിലായ വിദ്യാർത്ഥികളുടെ സമരം നിയമപോരാട്ടത്തിലേക്കും ശക്തമായ പ്രതിഷേധങ്ങളിലേക്കും വഴിമാറുന്നു. പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് അനുമതി നൽകിയ നടപടിയെ ചോദ്യം ചെയ്ത് വൈസ് ചാൻസലർ സിസ തോമസ് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും.(Kalady University Student Suspension Issue VC Appeal In High Court Today)

അതേസമയം, ഉത്തരവ് നടപ്പാക്കാത്തതിൽ വിസിക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. ഇതിനൊപ്പം ഇന്ന് മുതൽ നിരാഹാര സമരവും വിദ്യാർത്ഥികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സസ്‌പെൻഷൻ വിഷയം ചർച്ച ചെയ്യുന്നതിനായി സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ഓൺലൈനായി ചേരും. വിദ്യാർത്ഥികൾക്കെതിരെയുള്ള അച്ചടക്ക സമിതി റിപ്പോർട്ട് ഈ യോഗത്തിൽ സമർപ്പിക്കും.

Story Summary

The legal battle and student protests at Kalady Sanskrit University have intensified as the High Court is set to consider VC Ciza Thomas’s appeal against allowing suspended students to take exams. Meanwhile, the students plan to file a contempt of court petition against the VC and initiate a hunger strike.

Get more updates from Pudukad News on Google