ഡെലിവറി റോബോട്ടിനെ തടഞ്ഞു: ഫിലാഡൽഫിയയിൽ 78-കാരിയായ മുൻ കോളേജ് പ്രൊഫസർ അറസ്റ്റിൽ | Blocking Delivery Robot

Current: മലയാളം

ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ സെൽഫ് ഡ്രൈവിംഗ് ഫുഡ് ഡെലിവറി റോബോട്ടിന്റെ വഴി തടസ്സപ്പെടുത്തിയ സംഭവത്തിൽ 78-കാരിയായ വിരമിച്ച കോളേജ് പ്രൊഫസർ അറസ്റ്റിൽ. പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ റിട്ടയേർഡ് കമ്മ്യൂണിക്കേഷൻസ് പ്രൊഫസറായ കരോളിൻ മാർവിനാണ് പോലീസ് നടപടി നേരിട്ടത്.(Blocking Delivery Robot In Philadelphia, Retired College Professor Arrested)
ഉച്ചഭക്ഷണവുമായി പോവുകയായിരുന്ന ഡെലിവറി റോബോട്ടിന് മുന്നിൽ കരോളിൻ ബോധപൂർവ്വം തടസ്സം സൃഷ്ടിക്കുകയായിരുന്നു. പോലീസ് എത്തി മാറിയിരിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഇവർ തയ്യാറായില്ല. തുടർന്നാണ് ക്രമസമാധാന ലംഘനത്തിന് പോലീസുകാർ ഇവർക്കെതിരെ കേസെടുത്തത്.
സാങ്കേതികവിദ്യ മനുഷ്യന്റെ ദൈനംദിന ജീവിതത്തിലേക്കുള്ള അനാവശ്യ കടന്നുകയറ്റമാണെന്നും, ഇത്തരം റോബോട്ടുകൾ കാരണം സാധാരണക്കാരായ ഡെലിവറി തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് താൻ പ്രതിഷേധിച്ചതെന്ന് കരോളിൻ പറഞ്ഞു. നടപ്പാതകൾ റോബോട്ടുകൾക്ക് വിട്ടുകൊടുക്കാൻ കഴിയില്ലെന്നും ഇവർ വ്യക്തമാക്കി.
Story Summary
A 78-year-old retired University of Pennsylvania professor, Carolyn Marvin, was arrested in Philadelphia for deliberately blocking an Uber Eats self-driving delivery robot. Marvin, who was protesting against automation replacing delivery jobs and tech encroachment in public spaces, learned that Pennsylvania law classifies delivery robots as pedestrians under its Vehicle Code.





