ഫേസ് ഐഡി സുരക്ഷയുമായി ഗോദറേജ്; പുതിയ ഹോം ലോക്കറും വീഡിയോ ഡോർ ഫോണും അവതരിപ്പിച്ചു | Godrej NX Pro Encrypt

Current: മലയാളം

കൊച്ചി: വീടുകളിലും പാർപ്പിട സമുച്ചയങ്ങളിലും സുരക്ഷയും പ്രവേശന നിയന്ത്രണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഫേസ് ഐഡി സാങ്കേതികവിദ്യയോടുകൂടിയ പുതിയ സുരക്ഷാ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച് ഗോദറേജ് (Godrej NX Pro Encrypt). ഗോദറേജ് എൻ്റർപ്രൈസസ് ഗ്രൂപ്പിന്റെ സെക്യൂരിറ്റി സൊല്യൂഷൻസ് വിഭാഗമാണ് എൻഎക്സ് പ്രോ എൻക്രിപ്റ്റ് ഹോം ലോക്കറും സീത്രൂ തേർഡ്-ഐ മൾട്ടി അപ്പാർട്ട്മെന്റ് വീഡിയോ ഡോർ ഫോണും വിപണിയിലെത്തിച്ചത്.
ആധുനിക കുടുംബങ്ങളുടെ സുരക്ഷാ ആവശ്യങ്ങൾ പരിഗണിച്ചാണ് എൻഎക്സ് പ്രോ എൻക്രിപ്റ്റ് ഹോം ലോക്കർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫേസ് ഐഡി, വിരലടയാളം ഉപയോഗിച്ചുള്ള ബയോമെട്രിക് ലോക്ക്, ഡിജിറ്റൽ പിൻ എന്നിവയാണ് ഇതിലെ പ്രധാന സുരക്ഷാ സംവിധാനങ്ങൾ. 128-ബിറ്റ് എഇഎസ് എൻക്രിപ്ഷനോടുകൂടിയ ഫേസ് ഐഡി സംവിധാനവും ഇൻഫ്രാറെഡ് അധിഷ്ഠിത തിരിച്ചറിയൽ സാങ്കേതികവിദ്യയും സുരക്ഷയും ഉപയോഗസൗകര്യവും വർധിപ്പിക്കുന്നു.
19 പേരുടെ ഫേസ് ഐഡികൾ, 49 പേരുടെ വിരലടയാളങ്ങൾ, 19 രഹസ്യ കോഡുകൾ എന്നിവ വരെ ലോക്കറിൽ സൂക്ഷിക്കാനാകും.
പാർപ്പിട സമുച്ചയങ്ങൾക്ക് സ്മാർട്ട് പ്രവേശന സംവിധാനം
വലിയ പാർപ്പിട സമുച്ചയങ്ങളിൽ പ്രവേശന നിയന്ത്രണം കൂടുതൽ സുഗമവും ഏകോപിതവുമാക്കുന്നതിനാണ് സീത്രൂ തേർഡ്-ഐ മൾട്ടി അപ്പാർട്ട്മെന്റ് വീഡിയോ ഡോർ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. മുഖം തിരിച്ചറിയൽ സംവിധാനത്തിന് പുറമെ മൊബൈൽ ആപ്ലിക്കേഷൻ, ക്യുആർ കോഡ്, ഐസി കാർഡ്, പാസ്‌വേഡ് എന്നിവ ഉപയോഗിച്ചും പ്രവേശനം സാധ്യമാകും.
10,000 പേരുടെ വരെ ഫേസ് ഐഡികൾ സൂക്ഷിക്കാൻ കഴിയുന്ന സംവിധാനമാണിത്. ഒരൊറ്റ നെറ്റ്‌വർക്കിലൂടെ 98 കെട്ടിടങ്ങളിൽ വരെ സംവിധാനം സ്ഥാപിക്കാനും 32 ഐപി ക്യാമറകളുമായി ബന്ധിപ്പിക്കാനും സാധിക്കും.
വിലയും ലഭ്യതയും
എൻഎക്സ് പ്രോ എൻക്രിപ്റ്റ് ഹോം ലോക്കറിന് 47,499 രൂപ മുതലാണ് വില. രാജ്യത്തുടനീളമുള്ള ഗോദറേജിന്റെ അംഗീകൃത സെക്യൂരിറ്റി സൊല്യൂഷൻസ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഡീലർമാർ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ഉൽപ്പന്നം ലഭിക്കും.
സീത്രൂ തേർഡ്-ഐ മൾട്ടി അപ്പാർട്ട്മെന്റ് വീഡിയോ ഡോർ ഫോൺ രാജ്യത്തെ പാർപ്പിട പദ്ധതികൾക്കായി പ്രവർത്തിക്കുന്ന അംഗീകൃത വിതരണ പങ്കാളികൾ, പ്രോജക്ട് സെയിൽസ് ടീമുകൾ എന്നിവ വഴിയാണ് ലഭ്യമാക്കുന്നത്.
Story Summary:
Godrej has introduced two new security products: the NX Pro Encrypt home locker and the SeeThru Third-Eye Multi-Apartment Video Door Phone. The home locker supports face recognition, fingerprint authentication and digital PIN access, while the video door phone offers multiple entry options and can store up to 10,000 face IDs. The NX Pro Encrypt home locker is priced from ₹47,499.





