പുനലൂരിലെ 8 വയസ്സുകാരിയുടെ മരണം: പേവിഷബാധ ചികിത്സയിൽ ആശുപത്രികൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് | Punalur Rabies Death

Current: മലയാളം

കൊല്ലം: പുനലൂരിൽ പേവിഷബാധയേറ്റ് എട്ടു വയസ്സുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ ചികിത്സ നൽകിയ ആശുപത്രികളുടെ ഭാഗത്തുനിന്ന് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കുട്ടിക്ക് നൽകേണ്ട വാക്സിൻ കൃത്യമായ അളവിൽ തന്നെയാണ് നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു.(Punalur Rabies Death Crime Branch Report Clears Hospitals Negligence)
കുട്ടിയുടെ ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് നിയയുടെ അമ്മ ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയത്. പുനലൂർ പൊലീസ് നിലവിൽ അന്വേഷിക്കുന്ന കേസിന്റെ തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.
Story Summary
A preliminary Crime Branch report has cleared hospitals of medical negligence in the rabies death of eight-year-old Nia Faisal in Punalur. The investigation, launched following a complaint by the child’s mother to the Home Minister, confirmed that the required dose of immunoglobulin vaccine was administered correctly.





