‘അനുവദിച്ച ലൈസൻസുകൾ പൊതുജനങ്ങൾ ദിവസേന ഉപയോഗിക്കുന്ന ബാറുകൾക്കല്ല’: ബാർ ലൈസൻസ് വിവാദത്തിൽ വിശദീകരണവുമായി എക്സൈസ് കമ്മീഷണർ | Excise Commissioner

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യക്തത വരുത്തി എക്സൈസ് കമ്മീഷണർ സാംബശിവ റാവു. ജൂൺ മാസത്തിൽ ലൈസൻസ് അനുവദിച്ചത് പൊതുജനങ്ങൾ ദിവസേന ഉപയോഗിക്കുന്ന ബാറുകൾക്കല്ലെന്ന് അദ്ദേഹം വിശദീകരിച്ചു.(Excise Commissioner Sambasiva Rao Clarification Bar License Controversy)
സർക്കാർ സ്ഥാപനത്തിൻ്റെ അപേക്ഷ പ്രകാരം എയർപോർട്ട് ലോഞ്ചിൽ മദ്യവിൽപ്പന നടത്താനുള്ള ലൈസൻസാണ് നൽകിയത്. മറ്റൊരു ബാർ ലൈസൻസ് അപേക്ഷ ജൂൺ മാസത്തിൽ സർക്കാരിന്റെ പരിഗണനയ്ക്കായി കൈമാറിയിരുന്നു.
എന്നാൽ ഓഗസ്റ്റ് മാസത്തിലെ സർക്കാരിന്റെ മറുപടിക്ക് ശേഷം പുതിയ ലൈസൻസുകളൊന്നും തന്നെ അനുവദിച്ചിട്ടില്ലെന്ന് എക്സൈസ് കമ്മീഷണർ വ്യക്തമാക്കി. സംഭവത്തിൽ ശക്തമായ പ്രതികരണവുമായി എക്സൈസ് വകുപ്പ് മന്ത്രി എം ലിജു രംഗത്തെത്തിയിരുന്നു.
Story Summary
Excise Commissioner Sambasiva Rao has clarified the recent bar licensing row in Kerala. He stated that the license granted in June was not for public bars, but for the VIP lounge based on a request from the government entity, and no new licenses were issued after the government’s response in August.




