ബന്നാർഘട്ടയിൽ കാർ കബാബ് കടയിലേക്ക് ഇടിച്ചുകയറി; തിളച്ച എണ്ണ തെറിച്ച് മൂന്നുപേർക്ക് ഗുരുതര പൊള്ളൽ | Bengaluru car accident

Current: മലയാളം

ബംഗളൂരു: അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് കബാബ് കടയിലേക്ക് ഇടിച്ചുകയറിയതിനെത്തുടർന്ന് മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു (Bengaluru car accident). ബംഗളൂരുവിന്റെ പ്രാന്തപ്രദേശമായ ബന്നാർഘട്ടയ്ക്ക് സമീപമാണ് അപകടം. കാറിടിയുടെ ആഘാതത്തിൽ കടയിലുണ്ടായിരുന്ന തിളച്ച എണ്ണ തെറിച്ചുവീണാണ് ആളുകൾക്ക് പൊള്ളലേറ്റത്.
ബസവരാജ്, മുനികൃഷ്ണ, മഞ്ജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധി ബൈക്കുകളിലും ഇടിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറി
ഒക്ടോബർ 28നാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാറിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടപ്പെടുകയായിരുന്നു. ആദ്യം റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി ബൈക്കുകളിൽ ഇടിച്ച കാർ പിന്നീട് കബാബ് കടയിലേക്ക് പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തിൽ കടയിലെ ചൂടുള്ള എണ്ണ തെറിച്ച് സമീപത്തുണ്ടായിരുന്നവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചശേഷം കാർ കടയിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ ബന്നാർഘട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Summary:
A speeding car crashed into a kebab shop near Bannerghatta on the outskirts of Bengaluru, causing boiling oil to spill on three people. Basavaraj, Munikrishna and Manjesh sustained serious burn injuries and were admitted to a private hospital. The accident occurred on October 28, and police have registered a case and launched an investigation.




