"> Skip to content
November 4, 2026
⌕

ബെംഗളൂരുവിൽ മലയാളി യുവാവിനെ പെൺസുഹൃത്തിൻ്റെ പിതാവ് മർദ്ദിച്ചു കൊന്നു: കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശി | Malayali Youth Murder

November 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

Malayali Youth Murder

ബെംഗളൂരു: യെലഹങ്കയിൽ മലയാളി യുവാവിനെ പെൺസുഹൃത്തിന്റെ പിതാവ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. പാലക്കാട് പട്ടാമ്പി സ്വദേശിയായ കിരൺ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കിരണിന്റെ തൊഴിലുടമയും പെൺകുട്ടിയുടെ പിതാവുമായ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.(Malayali Youth Murder, Kiran Beaten To Death By Girlfriends Father In Bengaluru)

ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കഴിഞ്ഞ രണ്ട് വർഷമായി ആനന്ദിന്റെ കമ്പനിയിലെ ജീവനക്കാരനായിരുന്നു കിരൺ. ആനന്ദിന്റെ മകളുമായി (19) കിരൺ പ്രണയത്തിലായിരുന്നു. കോളേജ് അവധിയായതിനാൽ മൈസൂരിൽ നിന്ന് വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി.

ഇരുവരെയും ഒരുമിച്ച് കണ്ടതോടെ പ്രതി പ്രകോപിതനാവുകയായിരുന്നു. തുടർന്നാണ് മർദ്ദനമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർ നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.

Story Summary

A 22-year-old Malayali youth, Kiran from Palakkad, was brutally beaten to death by his girlfriend’s father in Yelahanka, Bengaluru. The father, Anand, who was also Kiran’s employer, was arrested by the police following the incident.

Get more updates from Pudukad News on Google