ദീപാവലി സ്പെഷ്യൽ; പുതിയ സ്മാർട്ട് വാച്ചുകളുമായി ടൈറ്റനും ഫാസ്റ്റ്ട്രാക്കും | Titan Smart watches

Current: മലയാളം

കൊച്ചി: ദീപാവലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമായി പുതിയ സ്മാർട്ട് വാച്ച് കളക്ഷനുകൾ അവതരിപ്പിച്ച് ടൈറ്റൻ സ്മാർട്ടും ഫാസ്റ്റ്ട്രാക്ക് സ്മാർട്ടും ( Titan Smart watches). യുവതലമുറയെ ലക്ഷ്യമിട്ട് ‘ഹാവിങ് എ സ്മാർട്ട് ബ്ലാസ്റ്റ്’ എന്ന കാമ്പയിനും ആരോഗ്യത്തിന് പ്രാധാന്യം നൽകുന്ന ‘സ്മാർട്ട് ബിഗിനിങ്സ്’ എന്ന കാമ്പയിനും കമ്പനി അവതരിപ്പിച്ചു.
അമോലെഡ് ഡിസ്പ്ലേ, ഫെസ്റ്റീവ് തീം ക്ലൗഡ് വാച്ച് ഫെയ്സുകൾ, ബ്ലൂടൂത്ത് കോളിങ്, ഹൃദയമിടിപ്പ് നിരീക്ഷണം, ഉറക്കത്തിന്റെ നിലവാരം വിലയിരുത്തൽ, സ്ട്രെസ് മോണിറ്ററിങ് തുടങ്ങിയ ഫീച്ചറുകളോടെയാണ് പുതിയ വാച്ചുകൾ വിപണിയിലെത്തുന്നത്.
ഫാസ്റ്റ്ട്രാക്ക് സ്മാർട്ടിന്റെ പുതിയ മോഡലുകൾ
ഫാസ്റ്റ്ട്രാക്ക് സ്മാർട്ട് നിരയിൽ മൂന്ന് പുതിയ മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
റിവോൾട്ട് എക്സ്ആർ 1 പ്രോ: ₹2,799
എക്സ്ട്രീം എസ്: ₹2,999
ജൂപ്പിറ്റർ ആർ3 പ്രോ: ₹2,899
ടൈറ്റൻ സ്മാർട്ട് നിരയിലും പുതിയ വാച്ചുകൾ
ടൈറ്റൻ സ്മാർട്ട് നിരയിൽ ഐറ, ഇവോക്ക് 2.0, ഇവോക്ക് എസ് എന്നീ മോഡലുകളാണ് പുതിയ കളക്ഷനിലുള്ളത്.
ഐറ: ₹6,999 മുതൽ ₹8,499 വരെ
ഇവോക്ക് 2.0: ₹8,499
ഇവോക്ക് എസ്: ₹8,999
ഉത്സവകാല ഓഫറുകളും വിലക്കിഴിവും
ദീപാവലി ഓഫറുകളുടെ ഭാഗമായി ടൈറ്റൻ സ്മാർട്ട് വാച്ചുകൾക്ക് 30 ശതമാനം വരെയും ഫാസ്റ്റ്ട്രാക്ക് സ്മാർട്ട് വാച്ചുകൾക്ക് 50 ശതമാനം വരെയും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ടൈറ്റൻ, ഫാസ്റ്റ്ട്രാക്ക് ബ്രാൻഡുകളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ, ടൈറ്റൻ വേൾഡ്, ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകൾ, പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ, അംഗീകൃത വാച്ച്-മൊബൈൽ റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ പുതിയ ഫെസ്റ്റീവ് കളക്ഷൻ ലഭ്യമാണ്.
Story Summary:
Titan Smart and Fastrack Smart have introduced new smartwatch collections for the Diwali season, featuring AMOLED displays, Bluetooth calling and health-monitoring features. The new Fastrack models are priced between ₹2,799 and ₹2,999, while Titan Smart models start at ₹6,999. The company has also announced festive discounts of up to 30% on Titan Smart watches and 50% on Fastrack Smart watches.











