"> Skip to content
November 8, 2026
⌕

“18 വയസ്സിൽ താഴെയുള്ളവർ ഗുരുതര കുറ്റകൃത്യം ചെയ്താൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടരുത്”: ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ ഭേദഗതി വേണമെന്ന് രമേശ് ചെന്നിത്തല | Ramesh Chennithala

November 6, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

Ramesh Chennithala

കൊല്ലം: 18 വയസിൽ താഴെയുള്ളവർക്ക് ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്താലും ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ കഴിയുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മന്ത്രി രമേശ് ചെന്നിത്തല (Ramesh Chennithala). ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ ഭേദഗതി വേണമെന്ന ആവശ്യം ഉയരുന്നുണ്ടെന്നും നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജുവനൈൽ ജസ്റ്റിസ് നിയമം കേന്ദ്ര നിയമമായതിനാൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കുന്നതിൽ പരിമിതികളുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. നിയമത്തിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടാൻ പാടില്ല. കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യം ഗൗരവമായി കാണേണ്ടതുണ്ട്. നിലവിലെ സാമൂഹിക സാഹചര്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ നിയമത്തിൽ ഭേദഗതി ആവശ്യമായേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുട്ടിക്കുറ്റവാളികൾ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടരുതെന്നത് തന്റെ വ്യക്തിപരമായ നിലപാടാണെന്നും നിയമവിദഗ്ധരുമായി കൂടിയാലോചിച്ചശേഷം തുടർനടപടികൾ ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചേരാനല്ലൂർ കേസിൽ മനഃപൂർവമല്ലാത്ത നരഹത്യയെന്നാണ് ജഡ്ജി നിരീക്ഷിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

കാക്കനാട് ബസ് അപകടത്തിലും പ്രതികരണം
കാക്കനാട്ടുണ്ടായ ബസ് അപകടത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്ത് കാൽനടയാത്രക്കാർക്ക് മതിയായ സംരക്ഷണം ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ച് കാൽനടയാത്രക്കാരെ ഇടിച്ചുകൊല്ലുന്ന സംഭവങ്ങൾ ഗൗരവത്തോടെ കാണണം.

ഇക്കാര്യത്തിൽ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ പൂർണമായി ഉൾക്കൊള്ളുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് അനുവദിക്കില്ല. ഇത്തരം സംഭവങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കുകയും കുറ്റക്കാർക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Story Summary:
Minister Ramesh Chennithala has called for a review of the Juvenile Justice Act, arguing that the law should not allow children accused of serious crimes to escape accountability. He said the state government has limitations because the law is a central legislation and that the matter would be examined in consultation with legal experts. He also commented on the Kakkanad bus accident, stressing the need for strict action against drunk driving.

Get more updates from Pudukad News on Google