Skip to content
November 11, 2026
⌕

ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ – കിദ്വായ് നഗർ ഏരിയയുടെ ആഭിമുഖ്യത്തില്‍ ഡോൺ ബോസ്‌കോ ആശാലയത്തിലെ അന്തേവാസികൾക്കൊപ്പം ദീപാവലി ആഘോഷിച്ചു

November 10, 2026
Share this post to

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ)  വിനയ് നഗർ – കിദ്വായ് നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ തെരുവു കുട്ടികൾ, അനാഥർ, തുടങ്ങിയവർക്ക് പ്രത്യാശയും കരുതലും നൽകുന്ന പുനരധിവാസകേന്ദ്രമായ ദ്വാരക സെക്ടർ 7-ലെ പാലം വില്ലേജിലുള്ള ഹരിജൻ ബസ്തിയിലെ ഡോൺ ബോസ്‌കോ ആശാലയത്തിലെ അന്തേവാസികൾക്കൊപ്പം ദീപാവലി ആഘോഷിച്ചു.

ഏരിയ ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണൻ, സെക്രട്ടറി നോവൽ ആർ തങ്കപ്പൻ, ജോയിന്റ് സെക്രട്ടറിമാരായ ശിരീഷ് മുള്ളങ്കണ്ടി, കെ പി സുതൻ, വനിതാ വിഭാഗം കൺവീനർ സുതില ശിവ, നിർവാഹക സമിതി അംഗങ്ങളായ എൻ പി തങ്കച്ചൻ, സുദർശൻ പിള്ള, യു ദീപക് കുമാർ, പ്രമോദ് വിജയൻ, കെ എച്ച് വിഷ്ണു, ജെ എസ് അനീഷ് എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.

ഡോൺ ബോസ്‌കോ ഡയറക്ടറായ ഫാ അമൽ എം ജോയ് ഡിഎംഎ സംഘാംഗങ്ങളെ ആശാലയത്തിലേക്ക് സ്വാഗതം ചെയ്തു. അന്തേവാസികളായ കുട്ടികൾക്ക് ദീപാവലി സമ്മാനങ്ങളും മധുര പലഹാരങ്ങളും കൂടാതെ ഒരു ടെലിവിഷനും സമ്മാനിച്ച് അവരോടൊപ്പം കുറച്ചു സമയം ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷമാണ് ഡിഎംഎ പ്രവർത്തകർ മടങ്ങിയത്.

Get more updates from Pudukad News on Google