Skip to content
November 11, 2026
⌕

US ഉപരോധം മറികടക്കാൻ ചൈനയിൽ സ്വന്തമായി എണ്ണ ശൃംഖല സ്ഥാപിച്ച് ഇറാൻ: ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയ കത്തിലെ വിവരങ്ങൾ പുറത്ത് | Iran Hidden Oil Network

November 10, 2026
Share this post to
Iran Hidden Oil Network

ടെഹ്‌റാൻ: അമേരിക്കൻ ഉപരോധങ്ങൾ മറികടന്ന് ക്രൂഡോയിൽ വിപണനം നടത്തുന്നതിനായി ചൈനയിലെ പ്രധാന തുറമുഖങ്ങളിലും എണ്ണ സംഭരണ കേന്ദ്രങ്ങളിലും സ്വന്തമായി നിയന്ത്രണം സ്ഥാപിച്ച് ഇറാൻ. ഇറാന്റെ നാഷണൽ ഇറാനിയൻ ഓയിൽ കമ്പനി മുൻ മേധാവിയും നിലവിലെ ആക്ടിങ് ഓയിൽ മന്ത്രിയുമായ ഹമീദ് ബൊവാർഡ് എഴുതിയ രഹസ്യ കത്ത് പുറത്തുവന്നതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള രഹസ്യ എണ്ണ വ്യാപാര ശൃംഖലയുടെ വിവരങ്ങൾ വെളിച്ചത്തായത്.(Iran Hidden Oil Network In China Leaked Letter Details US Sanctions Bypass Strategy)

ഇറാൻ ഇന്റർനാഷണൽ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, ചൈനയിലെ ഷാങ്‌ഡോങ് (Shandong), നിങ്‌ബോ-ഷൗഷാൻ (Ningbo-Zhoushan) തുടങ്ങിയ തന്ത്രപ്രധാന തീരപ്രദേശങ്ങളിൽ ഇറാൻ എണ്ണ ടെർമിനലുകളും സംഭരണ ടാങ്കുകളും ദീർഘകാല കരാറുകളിലൂടെ സ്വന്തമാക്കിയിട്ടുണ്ട്. ഇത് വഴി ഉപരോധ പട്ടികയിലുള്ള ഇറാനിയൻ ടാങ്കറുകൾക്ക് കടലിൽ വെച്ച് മറ്റ് കപ്പലുകളിലേക്ക് എണ്ണ മാറ്റാതെ തന്നെ നേരിട്ട് ചൈനീസ് പോർട്ടുകളിൽ എണ്ണ ഇറക്കാൻ സാധിക്കുന്നു.

ഖമേനിയുടെ രാഷ്ട്രീയ ഉപദേശകനായ അലി ഷംഖാനിയുടെ മകൻ ഹൊസൈൻ ഷംഖാനിയുടെ നേതൃത്വത്തിലുള്ള ‘ഷാഡോ ഫ്ലീറ്റ്’ ഉപയോഗിച്ചാണ് ഈ വിതരണം നടക്കുന്നത്. ചൈനയിലെ സ്വകാര്യ ശുദ്ധീകരണ ശാലകളിലേക്ക് എണ്ണ എത്തിക്കുകയും, പരമ്പരാഗത ബാങ്കിങ് സംവിധാനങ്ങൾ ഒഴിവാക്കി ചൈനീസ് ഉൽപ്പന്നങ്ങൾ പകരം വാങ്ങുന്ന ബാർട്ടർ മാതൃകയിലാണ് ഇടപാടുകൾ നടത്തുന്നത്. എന്നാൽ നിലവിൽ ഇറാന്റെ പക്കൽ നിന്നും കൂടുതൽ വിലക്കുറവിൽ എണ്ണ വേണമെന്ന സമ്മർദ്ദം ചൈന ശക്തമാക്കിയിട്ടുണ്ടെന്നും ചോർന്ന കത്തിൽ സൂചിപ്പിക്കുന്നു.

Story Summary

A leaked confidential letter written by Iran’s acting Oil Minister Hamid Bovard revealed Tehran’s strategy to bypass US sanctions by securing direct control over oil terminals, storage facilities, and docks in China. Through long-term leases in regions like Ningbo-Zhoushan and Shandong, Iran offloads crude directly into Chinese refineries using a shadow fleet operated by Hossein Shamkhani.

Get more updates from Pudukad News on Google