Skip to content
November 11, 2026
⌕

ട്വൻ്റി 20 പാർട്ടി മധ്യമേഖല വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ ചാർളി പോളിന് സ്വീകരണം നല്‌കി

November 10, 2026
Share this post to

കൊച്ചി: എറണാകുളം, ഇടുക്കി ,തൃശ്ശൂർ, കോട്ടയം എന്നീ ജില്ലകൾ ഉൾപ്പെടുന്ന ട്വൻ്റി 20 പാർട്ടി മധ്യമേഖല വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ ചാർളി പോളിന് പാർട്ടി എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
 പനമ്പിള്ളി നഗർ വെസ്റ്റ് എൻഡ് ഹാളിൽ നടന്ന സ്വീകരണയോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് ജോസ് പ്ലാക്കിൽ അധ്യക്ഷത വഹിച്ചു. എറണാകുളം നോർത്ത് മണ്ഡലം പ്രസിഡൻ്റ് എസ്. കൃഷ്ണകുമാർ, ഭാരവാഹികളായ അനിത തോമസ്,
ജോസ് കെ ജോർജ് എന്നിവർ പ്രസംഗിച്ചു.
Get more updates from Pudukad News on Google