യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം പരാജയപ്പെട്ടു; ട്രംപ് ഭരണകൂടത്തിന് ആശ്വാസം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പരാജയപ്പെട്ടു. 204 നെതിരെ 211 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്.
പ്രമേയം ജുഡീഷ്യറി കമ്മിറ്റിക്ക് വിട്ടു. ഇതു ദേശസ്നേഹമല്ല, അട്ടിമറിയാണെന്നാണ് ഇംപീച്ച്മെന്റ് പ്രമേയത്തോട് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് പ്രതികരിച്ചത്.
ഇടക്കാല തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ട്രംപ് ഭരണകൂടത്തിന്, ഹെഗ്സേത്തിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം പരാജയപ്പെട്ടത് വലിയ ആശ്വാസമാണ്.
ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നേതാവും കെന്റക്കിയില്‍ നിന്നുള്ള ജനപ്രതിനിധിയുമായ തോമസ് മാസിയാണ് ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്.
ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി
Get more updates from Pudukad News on Google




