Skip to content
November 11, 2026
⌕

വൈദ്യുതി കരാർ വിവാദം: മന്ത്രി സണ്ണി ജോസഫിനെ കണ്ട് KSEB ചെയർമാൻ N പ്രശാന്ത്; അതൃപ്തി തണുപ്പിക്കാൻ ശ്രമം | KSEB Chairman

November 11, 2026
Share this post to
KSEB Chairman

തിരുവനന്തപുരം: വൈദ്യുതി കരാർ വിവാദങ്ങൾക്കും പരസ്യ പോരിനുമിടയിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്. മന്ത്രിക്ക് കടുത്ത അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്.(KSEB Chairman N Prasanth Meets Power Minister Sunny Joseph Amid Contract Row)

ഇതുവരെയുണ്ടായ സംഭവവികാസങ്ങളും കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളും ചെയർമാൻ മന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം. വൈദ്യുതി കരാർ വിഷയത്തിൽ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രി സണ്ണി ജോസഫും തമ്മിൽ പരസ്യമായ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോൾ, വിപരീതമായ നിലപാടെടുത്തുകൊണ്ട് മന്ത്രി രംഗത്തെത്തി. തന്നെ അറിയിക്കാതെ നേരിട്ട് തീരുമാനങ്ങൾ എടുത്തതിലുള്ള അതൃപ്തിയാണ് മന്ത്രി പരസ്യമാക്കിയത്.

Story Summary

KSEB Chairman N. Prasanth met Power Minister Sunny Joseph amid an escalating public feud between the Minister and Chief Minister V.D. Satheesan over power purchase contracts. The meeting comes in the wake of sharp differences where the Minister contradicted the Chief Minister’s claims regarding a power crisis, highlighting growing friction within the UDF government over policy decisions.

Get more updates from Pudukad News on Google