എന്‍വിഡിയ സിഇഒ ജെന്സന് ഹുവാങ്ങിന്റെ കാമുകി നിസാരക്കാരിയല്ല; ചൈനയിലെ പല വമ്പന്മാരുടെയും ‘അന്തപ്പുരവനിത’യായിരുന്നു ആലീസ്

നിര്മിതബുദ്ധിലോകത്തെ വന്‍ശക്തിയായ എന്‍വിഡിയയുടെ സിഇഒ ജെന്സന് ഹുവാങ്ങിന്റെ രഹസ്യക്കാരിയായ ആലീസ് ഹുവാങ് യഥാര്‍ഥത്തില്‍ ആരാണ്? അവര്‍ ഇപ്പോള്‍ എവിടെയാണ്? ആര്‍ക്കുമറിയില്ല. ചൈനീസ് ഇന്റലിജന്‍സുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളും എന്‍വിഡിയ സിഇഒയുമായുള്ള അടുത്ത ബന്ധവും കാരണം വാര്‍ത്തകളില്‍ നിറഞ്ഞ ചാരസുന്ദരി, എഐ ലോകത്തേക്ക് വരുന്നതിന് മുന്‍പ് ആരായിരുന്നു? ആലീസ് ഹുവാങ്ങിന്റെ വിസ്മയിപ്പിക്കുന്നതും ദുരൂഹവുമായ കഥ പരിശോധിക്കാം.
ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഗ്രാമത്തിലാണ് ആലീസ് ജനിച്ചത്. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയില്‍ മാധ്യമപ്രവര്‍ത്തകയായിട്ടായിരുന്നു കരിയറിന്റെ തുടക്കം. തുടര്‍ന്ന് 2000-കളുടെ മധ്യത്തില്‍ മാധ്യമപഠനത്തിനായി ഹോങ്കോങ് ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റിയിലെത്തി. കൂടെ പഠിച്ചവര്‍ക്ക് ആലീസ് ഒരു ‘അംബീഷ്യസ്’ ആയ, എല്ലാവരോടും എളുപ്പത്തില്‍ അടുക്കുന്ന പെണ്‍കുട്ടിയായിരുന്നു.
എന്നാല്‍ മാധ്യമരംഗം വിട്ട് ആലീസ് വൈകാതെ സാമ്പത്തിക മേഖലയിലേക്ക് തിരിഞ്ഞു. എച്ച്എസ്ബിസി, സിറ്റിക് സെക്യൂരിറ്റീസ് എന്നിവടങ്ങളിലെ ജോലിക്ക് ശേഷം 2015-ല്‍ അവര്‍ ‘ഹെക്സി ക്യാപിറ്റല്‍’ എന്ന പ്രൈവറ്റ് ഇക്വിറ്റി ഫേമില്‍ ചേര്‍ന്നു.
ഹെക്സി ക്യാപിറ്റലിന്റെ സ്ഥാപകനായിരുന്നു കാങ് വേ. കാങ്ങും ആലീസും വെറുമൊരു ബിസിനസ് പങ്കാളികള്‍ മാത്രമായിരുന്നില്ല, ചൈനീസ് ഫിനാന്‍ഷ്യല്‍ വൃത്തങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ‘റോമാന്റിക് കപ്പിള്‍സ്’ കൂടിയായിരുന്നു.
പക്ഷേ, കാങ് വേ സാധാരണക്കാരനായ ബിസിനസുകാരന് ആയിരുന്നില്ല. ചൈനീസ് വിപണി നിയന്ത്രണ ഏജന്‍സികളുടെ നിരന്തര നിരീക്ഷണത്തിലായിരുന്നു അയാള്‍. 2018-ലും 2025-ലും ഓഹരി വിപണി നിയമ ലംഘനങ്ങള്‍ക്ക് കാങ്ങിന് പിഴ ലഭിച്ചു. ഏകദേശം നാലു കോടിയിലേറെ രൂപയായിരുന്നു പിഴ. ഈ വര്‍ഷം ആദ്യം ഓഹരി വിപണിയില്‍ നടത്തിയ തിരിമറികള്‍ക്ക് കാങ് കസ്റ്റഡിയിലാവുകയും ചെയ്തു.
2017-ല്‍ ആലീസ് ഹെക്സി ക്യാപിറ്റല്‍ വിട്ടുവെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷവും ആലീസ് ഈ കമ്പനിയുടെ ബിസിനസ് കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത് എന്ന് ചില നിക്ഷേപകര്‍ വെളിപ്പെടുത്തുന്നു!
അമേരിക്ക ചൈനയ്ക്ക് മേല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ എന്‍വിഡിയയുടെ അത്യാധുനിക എഐ ചിപ്പുകള്‍ ചൈനയ്ക്ക് നേരിട്ട് വാങ്ങാന്‍ കഴിയാതെയായി. ഈ സാഹചര്യം ഒരു ബിസിനസ് അവസരമാക്കി മാറ്റാന്‍ ആലീസ് തീരുമാനിച്ചു. 2023-ല്‍ ആലീസും പങ്കാളികളും ചേര്‍ന്ന് ‘മെഗാസ്പീഡ്’ എന്ന സിംഗപുര്‍ കമ്പനി സ്വന്തമാക്കി. ഗെയിമിംഗ് കമ്പനിയായിരുന്ന ഇതിനെ അവര്‍ എഐ ഡാറ്റാ സെന്റര്‍ ബിസിനസിലേക്ക് മാറ്റി.
കാങ് വേ നിയമക്കുരുക്കില്‍ അകപ്പെട്ടെങ്കിലും ആലീസ് ഇയാളുമായുള്ള ബന്ധം തുടര്‍ന്നു. ഷാങ്ഹായിലെ പ്രൈവറ്റ് ക്ലബ്ബുകളില്‍ വെച്ച് അവര്‍ നിക്ഷേപകരെ കണ്ടു. തെക്കുകിഴക്കന്‍ ഏഷ്യയില്‍ എഐ ഡാറ്റാ സെന്ററുകള്‍ തുടങ്ങാന്‍ പണം സമാഹരിച്ചു.
2023-ല്‍ എന്‍വിഡിയയുമായുള്ള മെഗാസ്പീഡിന്റെ ആദ്യ യോഗത്തില്‍ ആലീസും പങ്കെടുത്തിരുന്നു.
അവിടെ വെച്ച് തങ്ങളുടെ കരാറുകളെക്കുറിച്ച് മെഗാസ്പീഡ് വിശദീകരിച്ചു. എന്‍വിഡിയ സാങ്കേതികവിദ്യ കൈവശപ്പെടുത്താനുള്ള ഇവരുടെ കഴിവ് നിക്ഷേപകരെ ആകര്‍ഷിക്കുകയും ചെയ്തു.
എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നാണ്! ചൈനയിലേക്ക് ചിപ്പുകള്‍ കടത്തുന്നു എന്ന സംശയത്തില്‍ മെഗാസ്പീഡിനെതിരെ അന്വേഷണം ആരംഭിച്ചു. ഇതിനുപിന്നാലെ, ആലീസ് ചൈനീസ് ചാരസംഘടനയായ എംഎസ്എസിനുവേണ്ടി പ്രവര്‍ത്തിക്കുകയാണോ എന്ന സംശയങ്ങള്‍ ഉയര്‍ന്നുവന്നു. വിവിധ ഏജന്‍സികള്‍ ആലീസിന്റെ ബിസിനസുകളെക്കുറിച്ച് അന്വേഷിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം ഈ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിപ്പറഞ്ഞു.
2025 ഒക്ടോബറില്‍ സിംഗപുര്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചതിനുശേഷം ആലീസ് ഹുവാങ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അവര്‍ ചൈനയിലേക്ക് മടങ്ങിയെന്നാണ് കരുതപ്പെടുന്നത്.
എഐ വിപ്ലവത്തിന് പിന്നിലെ സാങ്കേതികവിദ്യകള്ക്കൊപ്പംതന്നെ നടക്കുന്ന അന്താരാഷ്ട്ര ബിസിനസ് നാടകങ്ങളും രഹസ്യനീക്കങ്ങളും എത്രത്തോളം സങ്കീര്‍ണമാണെന്ന് വ്യക്തമാക്കുന്നതാണ് ആലീസ് ഹുവാങ് ചാരവനിതയുടെ കഥ.




