Skip to content
November 12, 2026
⌕

ഇന്ത്യയിലെ ഇന്റർനെറ്റ് വേഗതയിൽ എയർടെൽ ഒന്നാമത്; ഓപ്പൺസിഗ്നൽ റിപ്പോർട്ട് | Airtel internet speed India

November 11, 2026
Share this post to

തിരുവനന്തപുരം: ഇന്ത്യയിൽ ഇന്റർനെറ്റ് അപ്‌ലോഡ്, ഡൗൺലോഡ് വേഗതകളിൽ എയർടെൽ ഒന്നാമതെന്ന് ഓപ്പൺസിഗ്നലിന്റെ റിപ്പോർട്ട് (Airtel internet speed India). ഉപഭോക്താക്കളുടെ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശകലനം ചെയ്യുന്ന സ്വതന്ത്ര അന്താരാഷ്ട്ര സ്ഥാപനമായ ഓപ്പൺസിഗ്നലിന്റെ 2026 നവംബർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ ഹോം ഇന്റർനെറ്റ് സേവനങ്ങളിലും എയർടെൽ മുന്നിലെത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അഞ്ച് ഓവറോൾ അവാർഡുകളാണ് എയർടെൽ സ്വന്തമാക്കിയത്. റിലയബിലിറ്റി, സ്ഥിരതയാർന്ന ഗുണനിലവാരം, ഡൗൺലോഡ് വേഗത, അപ്‌ലോഡ് വേഗത, വീഡിയോ അനുഭവം എന്നീ വിഭാഗങ്ങളിലാണ് എയർടെൽ ഒന്നാം സ്ഥാനത്തെത്തിയത്.

റിലയബിലിറ്റി സ്കോറിൽ 486 പോയിന്റ്
ഓവറോൾ റിലയബിലിറ്റി വിഭാഗത്തിൽ എയർടെൽ 486 പോയിന്റ് നേടി. ഈ വിഭാഗത്തിൽ ജിയോ എയർടെലിനേക്കാൾ 63 പോയിന്റ് പിന്നിലാണ്. അപ്‌ലോഡ്, ഡൗൺലോഡ് വേഗതകളിലും എയർടെലിന് ജിയോയേക്കാൾ 26 മുതൽ 27 ശതമാനം വരെ കൂടുതൽ വേഗതയുണ്ടെന്നാണ് റിപ്പോർട്ടിലെ കണക്ക്.

അപ്‌ലോഡ്, ഡൗൺലോഡ് വേഗതകളിൽ രണ്ടാം സ്ഥാനത്ത് ബിഎസ്എൻഎല്ലാണ്. ഇന്ത്യയിലെ ഇന്റർനെറ്റ് സേവനദാതാക്കൾ തമ്മിലുള്ള പ്രകടനവ്യത്യാസവും ഉപഭോക്താക്കൾക്ക് ലഭിക്കുന്ന കണക്റ്റിവിറ്റിയുടെ ഗുണനിലവാരവും റിപ്പോർട്ട് വിലയിരുത്തുന്നു.

Story Summary:
Airtel has secured the top position in internet upload and download speeds in India, according to OpenSignal’s November 2026 report. The company also won five overall awards covering reliability, consistent quality, download speed, upload speed and video experience. Airtel recorded a reliability score of 486 points, while Jio trailed by 63 points.

Get more updates from Pudukad News on Google