Skip to content
November 13, 2026
⌕

ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളികൾക്ക് സർക്കാർ ആനുകുല്യങ്ങൾ നൽകണം: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്‌സ് കേരള ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു

November 12, 2026
Share this post to

ആലപ്പുഴ: ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾ നടത്തുന്നവർക്കും ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കും കൂടുതൽ സർക്കാർ ആനുകുല്യങ്ങൾ ലഭ്യമാക്കണമെന്ന് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്‌സ് കേരള (AAWK) സംസ്ഥാന പ്രസിഡൻ്റ് ഗോപകുമാർ കെ.ജി ആവശ്യപ്പെട്ടു.

 അസോസിയേഷൻ്റെ ആലപ്പുഴ ജില്ലാ സമ്മേളനം കൊമ്മാടി ലയൺസ് ക്ലബ്ബ് ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡൻ്റ് അലക്സ് വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട് മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ ആനുകുല്യങ്ങളുടെ വിതരണം സംസ്ഥാന ട്രഷറർ സുധീർ മേനോൻ നിർവഹിച്ചു.

സംസ്ഥാന ട്രെയിനിംഗ് ബോർഡ് ചെയർമാൻ മുഹമ്മദ് ഷാ ട്രെയിനിംഗ് വിശദീകരണവും, സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ രാധാകൃഷ്ണൻ രാധാലയം സംഘടന വിശദീകരണവും തമ്പി എസ്. പള്ളിക്കൽ അംഗത്വ വിതരണത്തിൻ്റെ വിശദീകരണവും നടത്തി.

ചടങ്ങിൽ ജില്ലാ സെക്രട്ടറി ഷിജുകുമാർ എസ്. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ കെ. രമേശൻ, പി. ദിലീപ് കുമാർ, രഞ്ജിത്ത് ആർ., വിജയകുമാർ, എസ്.ആർ. രാജേഷ്, എസ്. ശ്രീജിത്ത്, വി.എം. ഷാംജിലാൽ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

Get more updates from Pudukad News on Google