Skip to content
November 13, 2026
⌕

തൃശൂരിൽ ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങൾ മുങ്ങിമരിച്ചു | Thrissur news

November 12, 2026
Share this post to
Thrissur news

തൃശൂർ: തൃശൂർ വടക്കേക്കാട് മണികണ്ഠേശ്വരം ഉമാമഹേശ്വര ക്ഷേത്രക്കുളത്തിൽ വീണ് രണ്ട് സഹോദരങ്ങൾ മുങ്ങിമരിച്ചു (Thrissur news). ക്ഷേത്രത്തിന് സമീപത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പ്രദീപ്–സജിത ദമ്പതികളുടെ മക്കളായ സായ്ദീപ് (9), സായ് കൃഷ്ണ (7) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ക്ഷേത്രക്കുളത്തിൽ വീണ കുട്ടികളെ നാട്ടുകാരും പൊലീസും ചേർന്ന് കരയ്ക്കെത്തിച്ചു. തുടർന്ന് ഉടൻതന്നെ സമീപത്തെ ശാന്തി നഴ്‌സിംഗ് ഹോമിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

തിരുവളയന്നൂർ സ്കൂളിലെ വിദ്യാർഥികളാണ് മരിച്ച കുട്ടികൾ. സംഭവത്തെ തുടർന്ന് പ്രദേശത്ത് ദുഃഖം തളംകെട്ടി.

Story Summary:
Two brothers, aged nine and seven, drowned after falling into the pond at Umamaheshwara Temple in Manikandeswaram, Vadakkekad, Thrissur. Locals and police rescued the children and rushed them to a nearby nursing home, but both could not be saved. They were students of Thiruvallayannur School.

Get more updates from Pudukad News on Google