മണിപ്പൂരിൽ വീണ്ടും സംഘർഷം; ഏറ്റുമുട്ടലിനിടെ കുക്കി വനിത വെടിയേറ്റ് മരിച്ചു | Manipur violence

ഇംഫാൽ: മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുക്കി വനിത വെടിയേറ്റ് മരിച്ചു (Manipur violence). നെംങ്ബോയി ചോങ്‌ലോയ് ആണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിന് സമീപമുള്ള കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇവർക്ക് വെടിയേറ്റതെന്നാണ് വിവരം.
സംഭവത്തെ തുടർന്ന് പ്രദേശവാസികളും സുരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് വനിതയുടെ മൃതദേഹം കണ്ടെത്തിയത്. ഏറ്റുമുട്ടലിന്റെ സാഹചര്യവും വെടിയുതിർത്തവരെക്കുറിച്ചുള്ള വിവരങ്ങളും വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Story Summary:
A Kuki woman, identified as Nembongboi Chongloi, was shot dead during a clash between two groups in Manipur’s Kangpokpi district. She was reportedly working in a nearby agricultural field when she was hit by gunfire. Her body was later found during a search conducted by local residents and security personnel.




