Skip to content
November 13, 2026
⌕

പി.സി.ഒ.ഡിയും ലക്ഷണങ്ങളും

November 13, 2026
Share this post to

സ്ത്രികളിൽ കണ്ടുവരുന്ന ഒരു ഹോർമോൺ അസന്തുലിതാവസ്ഥ യാണ് ഷൂട്ടിങ്ങ് പിസിഒഡി (Polycystic Ovarian Disease). ഇതിന്റെ പ്രധാന ലക്ഷണങ്ങൾ അറിയാം.

• ക്രമരഹിതമായ ആർത്തവം: ആർത്തവം വൈകുക, കൃത്യസമയത്ത് വരാതിരിക്കുക അല്ലെങ്കിൽ അമിതമായി രക്തസ്രാവം ഉണ്ടാവുക.

• മുഖക്കുരുവും എണ്ണമയമുള്ള ചർമ്മവും: ഹോർമോൺ വ്യതിയാനങ്ങൾ മൂലം ചർമ്മത്തിൽ അമിതമായി എണ്ണ ഉത്പാദിപ്പിക്കപ്പെടുകയും മുഖക്കുരു ഉണ്ടാകുകയും ചെയ്യുന്നു.

• അമിതമായ ശരീരരോമം (ഹിർസുറ്റിസം): മുഖം, നെഞ്ച്, വയറ്, പിൻതുടകൾ തുടങ്ങിയ ഭാഗങ്ങളിൽ പുരുഷന്മാരെപ്പോലെ അനാവശ്യമായ രോമാവളർച്ച ഉണ്ടാകുന്നു.

• മുടി കൊഴിച്ചിലും കട്ടി കുറയുന്നതും: തലമുടി കൊഴിഞ്ഞുപോകുന്നതും പുരുഷന്മാരിലേതുപോലെ തലമുടിയുടെ കട്ടി കുറയുന്നതും മറ്റൊരു ലക്ഷണമാണ്.

• ശരീരഭാരം വർദ്ധിക്കൽ: വിശപ്പിലുണ്ടാകുന്ന മാറ്റങ്ങളും ഇൻസുലിൻ പ്രതിരോധവും കാരണം പ്രത്യേകിച്ച് വയറിന്റെ ഭാഗത്ത് അമിതമായി വണ്ണവെക്കാനും ഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടനുഭവപ്പെടാനും സാധ്യതയുണ്ട്.

• ചർമ്മം കറുത്തുനിറമാവുക: കഴുത്തിന്റെ പിൻഭാഗം, കക്ഷം തുടങ്ങിയ ശരീരഭാഗങ്ങളിൽ ചർമ്മം കറുത്തുനിറത്തിൽ കാണപ്പെടാം.

• വന്ധ്യത (ഗർഭധാരണത്തിലെ ബുദ്ധിമുട്ടുകൾ): അണ്ഡാശയത്തിൽ നിന്നും കൃത്യമായി അണ്ഡം പുറത്തുവിടാതിരിക്കുകയോ അണ്ഡവിസർജനം ക്രമരഹിതമാകുകയോ ചെയ്യുന്നത് ഗർഭം ധരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കാം.

• മാനസികാവസ്ഥയിലെ മാറ്റങ്ങൾ: പെട്ടെന്നുള്ള ദേഷ്യം, ഉത്കണ്ഠ, വിഷാദം, അല്ലെങ്കിൽ കടുത്ത മാനസിക സമ്മർദ്ദം എന്നിവ അനുഭവപ്പെടാം.

• ക്ഷീണവും ഉറക്കക്കുറവും: എപ്പോഴുമുള്ള ക്ഷീണവും ഉറക്കമില്ലായ്മയും ഇതിനോടൊപ്പം കാണപ്പെടാറുണ്ട്.

Get more updates from Pudukad News on Google