Skip to content
November 15, 2026
⌕

മൂന്ന് വിവാഹേതര ബന്ധങ്ങളും ചൈനീസ് ചാരവൃത്തി ആരോപണങ്ങളും പുറത്തുവന്നതോടെ 33 വർഷം നീണ്ട സുവർണ്ണ കാലഘട്ടത്തിന് നാടകീയ അന്ത്യം; എൻവിഡിയയുടെ അമരക്കാരൻ ജെൻസൻ ഹുവാങ് പടിയിറങ്ങുമ്പോൾ അദ്ദേഹം കെട്ടിപ്പടുത്ത നിർമ്മിത ബുദ്ധി സാമ്രാജ്യത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ

November 13, 2026
Share this post to

സിലിക്കണ്‍ വാലി: കറുത്ത ടീഷര്‍ട്ടും തുകല്‍ ജാക്കറ്റുമണിഞ്ഞ് ആഗോള സാങ്കേതിക ലോകത്ത് ഒരു റോക്ക് സ്റ്റാറിനെപ്പോലെ തിളങ്ങിനിന്ന എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങ്ങിന്റെ 33 വര്‍ഷം നീണ്ട അപ്രമാദിത്വത്തിന് വിവാദങ്ങളുടെ അകമ്പടിയോടെ നാടകീയ അന്ത്യം. 


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് ഭരണകൂടവും ഒരുപോലെ പരിഗണിച്ചിരുന്ന, നിര്‍മ്മിത ബുദ്ധി വ്യവസായത്തിലെ ഏറ്റവും ശക്തനായ വ്യക്തിയായി വാഴ്ത്തപ്പെട്ട 63-കാരനായ ഹുവാങ്, വ്യാഴാഴ്ച കമ്പനിയുടെ പ്രസിഡന്റ്, സി.ഇ.ഒ, ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങളില്‍ നിന്ന് ഉടന്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ രാജിവെച്ചതായി എന്‍വിഡിയ ഔദ്യോഗികമായി പ്രഖ്യാപിച്ചു.


സ്ഥാനത്ത് തുടരാന്‍ അദ്ദേഹം കഠിനമായി ശ്രമിച്ചെങ്കിലും വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ പടിയിറക്കത്തിന് വഴിയൊരുക്കുകയായിരുന്നു.

ചൈനീസ് ചാരയെന്ന് സംശയിക്കുന്ന വ്യവസായി ആലീസ് ഹുവാങ്ങുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ, എന്‍വിഡിയയിലെ എക്‌സിക്യൂട്ടീവായ കിംബര്‍ലി പവലുമായും കമ്പനിയിലെ തന്നെ മറ്റൊരു വനിതാ എക്‌സിക്യൂട്ടീവുമായും ഹുവാങ്ങിന് ബന്ധമുണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് തിരിച്ചടിയായി.


ആലീസ് ഹുവാങ്ങുമായുള്ള ബന്ധത്തിലൂടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഹുവാങ്ങിനെ ലക്ഷ്യമിട്ടിരുന്നോ എന്ന് കണ്ടെത്താന്‍ എന്‍വിഡിയ സ്വതന്ത്ര അന്വേഷണവും ആരംഭിച്ചിരുന്നു. 


ഒരു ഉത്തമ കുടുംബനാഥന്‍ എന്ന പ്രതിച്ഛായ തകര്‍ന്നതോടെ സിലിക്കണ്‍ വാലിക്ക് പുറത്തേക്കും അലയടിക്കുന്ന ഈ വീഴ്ച, ജെന്‍സന്‍ ഹുവാങ് കെട്ടിപ്പടുത്ത എ.ഐ സാമ്രാജ്യം അദ്ദേഹമില്ലാതെ അതിജീവിക്കുമോ എന്ന വലിയ ചോദ്യമാണ് ഉയര്‍ത്തുന്നത്. 

നിലവിലെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ കൊളറ്റ് ക്രെസിനെ കമ്പനിയുടെ ഇടക്കാല സി.ഇ.ഒ ആയി നിയമിച്ച ഡയറക്ടര്‍ ബോര്‍ഡ്, പുതിയ സ്ഥിരം സി.ഇ.ഒയെ കണ്ടെത്തുന്നതിനായി കമ്പനിക്കകത്തും പുറത്തുമുള്ള യോഗ്യരായവരെ പരിഗണിച്ച് തിരച്ചില്‍ ആരംഭിച്ചതായും വ്യക്തമാക്കി.

 

Get more updates from Pudukad News on Google