Skip to content
November 15, 2026
⌕

‘സാംസ്കാരിക നായിക’ എന്ന പൊല്ലാപ്പിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. മാധ്യമസുഹൃത്തുക്കളെങ്കിലും ആ തെറിവാക്ക് തന്നെ വിളിക്കരുതെന്നും എഴുത്തുകാരി

November 13, 2026
Share this post to

തൃശൂർ: ‘സാംസ്കാരിക നായിക’ എന്ന പൊല്ലാപ്പിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. മാധ്യമസുഹൃത്തുക്കളെങ്കിലും ആ തെറിവാക്ക് തന്നെ വിളിക്കരുതെന്ന് അവർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഭ്യർത്ഥിച്ചു. നിലവിൽ ആ വാക്ക് ഉപയോഗിക്കപ്പെടുന്ന രീതി ചൂണ്ടിക്കാണിച്ചാണ് എഴുത്തുകാരിയുടെ പ്രതികരണം.


താൻ ഒരു എഴുത്തുകാരി മാത്രമാണെന്നും ഒന്നിന്റെയും നായികയല്ലെന്നും സാറാ ജോസഫ് വ്യക്തമാക്കി. ഏതൊരു സാമൂഹിക ജീവിയെയും പോലെ തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഉറക്കെ പറഞ്ഞിട്ടുണ്ട്. 


കൂട്ടൊപ്പിടീക്കൽ പ്രസ്ഥാനക്കാർ കൊണ്ടുവരുന്ന പ്രസ്താവന ശരിയാണെന്ന് തോന്നുകയും പൂർണ്ണമായി ബോധ്യപ്പെടുകയും ചെയ്താൽ മാത്രം അവരോട് ഐക്യപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

സാറാ ജോസഫിൻറെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണ രൂപം

പ്രിയരേ,പ്രിയ മാധ്യമസുഹൃത്തുക്കളേ,

എൻ്റെ മേൽ അടിച്ചേല്പിക്കപ്പെട്ടിട്ടുള്ളതും ഞാൻ സ്വീകരിച്ചിട്ടില്ലാത്തതുമായ”സാംസ്കാരിക നായിക”എന്ന പൊല്ലാപ്പിൽ നിന്ന് ദയവായി എന്നെ ഒഴിവാക്കണം.


ഞാൻ ഒരു എഴുത്തുകാരി മാത്രമാണ്.ഏതൊരു സമൂഹജീവിയെയും പോലെ എനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങൾ ഉറക്കെ പറഞ്ഞിട്ടുണ്ട്. കൂട്ടഒപ്പിടീക്കൽ പ്രസ്ഥാനക്കാർ കൊണ്ടുവരുന്ന പ്രസ്താവനകൾ ബോധ്യപ്പെട്ടാൽ അവരോട് ഐക്യപ്പെട്ട് ഒപ്പിടാറുണ്ട്.(ശരിയെന്ന് തോന്നുന്നത് മാത്രം.ബോധ്യപ്പെടുന്നത് മാത്രം.)


മാധ്യമസുഹൃത്തുക്കളെങ്കിലും എന്നെ”സാംസ്കാരികനായിക” എന്ന തെറിവാക്ക് (ഇന്ന് അത് അങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്നറിയാമല്ലോ.)വിളിയ്ക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഞാൻ ഒന്നിൻ്റെയും നായികയല്ല.

 

Get more updates from Pudukad News on Google