ക്യാബേജിൽ നാരുകൾ ധാരാളം

ക്യാബേജിലെ നാരുകളും ആന്റിഓക്‌സിഡന്റുകളും രക്തത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. ചുവന്ന കാബേജിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
കാബേജിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ എല്ലുകളുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ഇത് രക്തം കട്ടപിടിക്കുന്ന സാധാരണ പ്രക്രിയയെയും പിന്തുണയ്ക്കുന്നു.
കൊഴുപ്പും കാലറിയും തീരെ കുറവും എന്നാൽ നാരുകൾ കൂടുതലുമാണ്. ഇത് പെട്ടെന്ന് വയറുനിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Get more updates from Pudukad News on Google




